പാനൂര്‍: ഒ.രാജഗോപാലിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പാനൂരില്‍ പടുകൂറ്റന്‍ റാലി. പൂക്കോംറോഡില് നിന്നും അത്യാധുനിക ഡിജിറ്റല്‍ സംവിധാനങ്ങളുടെ അകമ്പടിയോടെ സംഗീത വിസ്മയങ്ങളുമായി വാഹനങ്ങളുമായി വന്ന ആഹ്ലാദപ്രകടനത്തില് ആയിരങ്ങള്‍ അണിനിരന്നു. സംഗീതത്തിനൊത്ത് നൃത്തച്ചുവടുമായി യുവാക്കള്‍ ആനന്ദനൃത്തം ചവിട്ടി. താമര വിരിയിച്ച രാജേട്ടനു പ്രവര്‍ത്തകര്‍ അഭിവാദ്യമര്‍പ്പിച്ചു. വി.പി.സുരേന്ദ്രന്, വിപി.ഷാജി, കെ.പി.സഞ്ജീവ്കുമാര്‍, കെ.കെ.ധനഞ്ജയന്, കെ.കെ.ചന്ദ്രന്, രാജേഷ്കൊച്ചിയങ്ങാടി, പി.ടി.കെ.നാണു, ഇ.പി.ബിജു, കെ.കാര്‍ത്തിക, എന്‍.രതി തുടങ്ങിയ നേതാക്കള്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: