നാരായണനാമം

Thursday 19 May 2016 7:20 pm IST

നാരായണനാമം' അതാണ് എല്ലാവര്‍ക്കും എപ്പോഴും എന്നും തുണ. സദാസമയവും നാം ജപിക്കേണ്ടത് ഭഗവല്‍ നാമംതന്നെ എന്ന് നമുക്ക് ഭഗവാന്‍ കാണിച്ചുതരികയാണ് പ്രഹഌദന്റെ കഥയിലൂടെ. രാക്ഷസവംശത്തില്‍ പിറക്കുകയായിരുന്നു എങ്കിലും ഈശ്വരീയ ഭക്തിയുമായി വളര്‍ന്ന പ്രഹഌദന്‍ ചെറുപ്രായത്തിലും ശ്രീനാരായണനെ ഹൃദയത്തില്‍ നിറച്ചുവച്ചു. അസുരന്മാരാരും നാരായണനെ വിളിക്കുകയല്ല വേണ്ടത് എന്ന് ഉപദേശിച്ചിട്ടും അതൊന്നും വകവയ്ക്കാതെ ഉറച്ച പ്രാര്‍ത്ഥനയാല്‍ എവിടേയും ഭഗവാനെ കാണാന്‍ കഴിഞ്ഞ ജന്മം. താന്‍ കാണുന്നതെല്ലാം ഏവരേയും കാണിച്ചുകൊടുക്കാന്‍ കഴിഞ്ഞാല്‍ എന്തൊരു ഭാഗ്യമാണ്. ആ ഭാഗ്യം പ്രഹഌദനുണ്ടായി. തന്റെ പിതാവായ ഹിരണ്യകശിപുവിനെ ശ്രീഹരീരൂപം അതിമനോഹരമായി കാണിച്ചു കൊടുക്കുകയായിരുന്നു ഭക്തനായ പ്രഹ്‌ളാന്‍. നരസിംഹരൂപമായി വന്ന് ഹിരണ്യകശിപുവിനെ വധിച്ച്, ക്രോധമടങ്ങാതെ ആര്‍ത്തട്ടഹസിക്കുന്ന ആ രൂപത്തെ തണുപ്പിക്കാന്‍ ആര്‍ക്കുമായില്ല. ദേവന്മാര്‍ എല്ലാവരും ചേര്‍ന്ന് അവിടുത്തെ സ്തുതിച്ചു. അതുകൊണ്ടൊന്നും സ്‌തോഭത്തിന് ഒരുമാറ്റവും വന്നില്ല. ഒടുവില്‍ ഭക്തനായ പ്രഹ്ലാദനെ ഭഗവാന്റെ സമീപത്തേയ്ക്ക് എല്ലാവരുംചേര്‍ന്ന് അയച്ചപ്പോഴാണ് ആ മഹാമൂര്‍ത്തി തന്റെ ഭീകരഭാവം സ്വയം ശമിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.