ഔഷധ പ്രയോഗം

Thursday 19 May 2016 7:41 pm IST

ഹനുമാന്‍ മലയും ഉയര്‍ത്തിപ്പിടിച്ച് യുദ്ധഭൂമിയില്‍ വന്നിറങ്ങി. ഔഷധികളുടെ വാസനയേറ്റതോടെ എല്ലാവരുടെയും വ്യഥയകന്നു. ദിവ്യൗഷധികളായ വിശല്യകരണി അമ്പുകള്‍ കൊണ്ടുള്ള മുറിവുണക്കുന്നതാണ്. ശരീരത്തിലെ ഒടിവുകളും ചതവുകളും മാറ്റുന്നതാണ് സന്ധാനകരിണി. ശരീരകാന്തി തിരിച്ചുനല്‍കുന്നതാണ് സുവര്‍ണകാന്തി. മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിയുന്നതാണ് മൃതസഞ്ജീവനി. ഇവ നാലും ഇവിടെ ഉപകാരപ്പെട്ടു. വാനരന്മാരെല്ലാം പൂര്‍വാധികം ശക്തിയോടെ ജീവിച്ചെണീറ്റപ്പോള്‍ രാക്ഷസന്മാര്‍ക്ക് ആ മരുന്ന് ഫലിക്കാത്തതെന്ത്? അവരെന്തുകൊണ്ട് ഉണര്‍ന്നെണീറ്റില്ല? വാനരന്മാരും രാക്ഷസന്മാരും തമ്മില്‍ യുദ്ധം ആരംഭിച്ചനാള്‍ മുതല്‍ അന്നന്ന് ചാകുന്ന രാക്ഷസന്മാരുടെ എണ്ണം ശത്രുക്കള്‍ അറിയാതിരിക്കാന്‍ രാവണ നിര്‍ദ്ദേശപ്രകാരം കടലില്‍ തള്ളിക്കൊണ്ടിരുന്നു. അവ കടല്‍ജീവികളുടെ ഭക്ഷണമായിത്തീര്‍ന്നതിനാല്‍ ഈ ഔഷധങ്ങളുടെ ഫലം രാക്ഷസര്‍ക്കു കിട്ടിയില്ല. വാനരന്മാരെല്ലാം രക്ഷപ്പെട്ടയുടന്‍ ഹനുമാന്‍ പര്‍വതശിഖരത്തെയെടുത്ത് ഹിമാലയത്തില്‍പോയി അതിരുന്ന സ്ഥാനത്തു വച്ചിട്ടുപോന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.