തലശ്ശേരി: കാവുംഭാഗത്തെ ബിജെപി പ്രവര്‍ത്തകനായ കുയ്യാലി എംസി എന്ക്ലേവിനടുത്ത് ചെറുമഠത്തില്‍ ഷാജുവിന്റെ വീടിന് നേരെ ഒരുസംഘം സിപിഎം ക്രിമിനലുകള്‍ ബോംബെറിഞ്ഞു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. വീടിന്റെ ജനല്‍ ഗ്ലാസുകളും മറ്റും തകര്‍ന്നിട്ടുണ്ട്. വീട്ടുപറമ്പില്‍ നിന്ന് പൊട്ടാത്ത ഒരു ബോംബും പോലീസ് കണ്ടെടുത്തിട്ടുണ്ട്. തലശ്ശേരി പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: