ആന്റ്വിഗ: ഒരു ഇടവേളക്കുശേഷം ഓള് റൗണ്ടര്‍ കീറണ്‍ പൊള്ളാര്‍ഡും സ്പിന്നര്‍ സുനില്‍ നരേയ്നും വിന്‍ഡീസ് ടീമില്‍ ഇടംപിടിച്ചു. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും വിന്‍ഡീസും തമ്മില്‍ ഏറ്റുമുട്ടുന്ന ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ നാല് മത്സരങ്ങള്‍ക്കുള്ള ടീമിലാണ് ഇരുവരും ഇടംനേടിയത്. വിന്‍ഡീസാണ് ടൂര്‍ണമെന്റിന് ആതിഥ്യം വഹിക്കുന്നത്. 2014 ഒക്ടോബറിനുശേഷം ആദ്യമായാണ് പൊള്ളാര്‍ഡ് ഏകദിന ടീമില്‍ ഇടംപിടിക്കുന്നത്. അതേസമയം, 2015 നവംബറിലാണ് അവസാനമായി നരേയ്ന് വിന്‍ഡീസിനായി കളത്തിലിറങ്ങിയത്.
ജേസണ്‍ ഹോള്‍ഡറാണ് വിന്‍ഡീസ് ക്യാപ്റ്റന്‍. ആഷ്ലി നഴ്സ്, ഷാനോണ്‍ ഗബ്രിയേല്‍ എന്നീ പുതുമുഖങ്ങള്‍ക്കും ടീമില്‍ ഇടം നല്കി. അതേസമയം ആന്ദ്രെ റസ്സല്‍, ഡാരന്‍ സമി, ഡ്വെയ്ന്‍ ബ്രാവോ, ക്രിസ് ഗെയ്ല് എന്നിവര്‍ക്ക് ടീമില്‍ ഇടമില്ല.
ടീം: ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), സുലൈമാന്‍ ബെന്‍, കാര്‍ലോസ് ബ്രാത്ത്വെയ്റ്റ്, ഡാരന്‍ ബ്രാവോ, ജൊനാഥന് കാര്‍ട്ടര്‍, ജോണ്സണ് ചാള്‍സ്, ആന്ദ്രെ ഫ്ളെച്ചര്‍, ഷാനോണ്‍ ഗബ്രിയേല്‍, സുനില്‍ നരേയ്ന്, ആഷ്ലി നഴ്സ്, കീറണ്‍ പൊള്ളാര്‍ഡ്, ദിനേഷ് രാംദിന് (വിക്കറ്റ് കീപ്പര്‍), മര്‍ലോണ്‍ സാമുവല്‍സ്, ജെറോം ടെയ്ലര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: