ഒരു കുടുംബമായി പ്രവര്‍ത്തിച്ചു; സംസ്ഥാനത്തെ കുടുംബമായി കാണും: സോനൊവാള്‍

Thursday 19 May 2016 9:01 pm IST

ഗുവാഹതി: ആസാമിലെ വിജയത്തിനു കാരണം സംഘടനയും സഖ്യവും ഒരു കുടുംബമായി പ്രവര്‍ത്തിച്ചതിനാലാണെന്ന് പറഞ്ഞ നിയുക്ത മുഖ്യമന്ത്രി സര്‍ബാനന്ദ് സോനൊവാള്‍ സംസ്ഥാനത്തെയുംഒരു കുടുംബമായി കാണുമെന്നു പറഞ്ഞു. പ്രത്യേക അഭിമുഖത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. ? വിജയത്തിനു പിന്നില്‍? - വിജയത്തിന് ആസാം ജനതയ്ക്കു നന്ദി, പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കും നന്ദി. ? താങ്കള്‍ കേന്ദ്ര മന്ത്രിസഭയില്‍നിന്ന് മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി നിയോഗിക്കപ്പെട്ടപ്പോള്‍ ഇൗ വന്‍ വിജയം പ്രതീക്ഷിച്ചിരുന്നോ? - ഏല്‍പ്പിച്ച ചുമതല നിര്‍വഹിക്കാമെന്നു വിശ്വാസമുണ്ടായിരുന്നു. സംസ്ഥാനത്ത് ബിജെപി സംഘടനാതലത്തില്‍ ശക്തമായിരുന്നു. ഞങ്ങളുടെ സംഘടന ഒരു കുടുംബമായി പ്രവര്‍ത്തിച്ചു. ഞങ്ങള്‍ എജിപിയുമായി സഖ്യം ചേര്‍ന്ന് ഒരു കുടുംബത്തിലേപ്പോലെ പ്രവര്‍ത്തിച്ചു. ? സംസ്ഥാനത്ത് ഹിന്ദു-മുസ്ലിം മത ധ്രുവീകരണം ഉണ്ടാകുമെന്നായിരുന്നല്ലോ കരുതിയത്. അതു ഗുണം ചെയ്‌തോ? - വാസ്തവത്തില്‍ അങ്ങനെയല്ല. മുസ്ലിങ്ങള്‍ വന്‍തോതില്‍ ബിജെപിക്ക് അനുകൂലമായി വോട്ടുചെയ്തു. അവര്‍ക്ക് കോണ്‍ഗ്രസിന്റെ കള്ള പ്രചാരണങ്ങളില്‍ വിശ്വാസമില്ലാതായി. ആസാമില്‍ പല ഗ്രാമങ്ങളും ആസാം, ബംഗാള്‍, നേപ്പാള്‍, തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരും ഹിന്ദു-മുസ്ലിം- തദ്ദേശീയ വിഭാഗങ്ങളും ഒന്നിച്ചു കഴിയുന്നുണ്ട്. അവര്‍ക്ക് സമ്പൂര്‍ണ്ണ സംരക്ഷണം നല്‍കുമെന്നത് ഞങ്ങളുടെ ഉറപ്പാണ്. സംസ്ഥാനത്തെ ഒരു കുടുംബം പോലെ ഞങ്ങള്‍ കാണും, സംരക്ഷിക്കും. ആസാമിന്റെ സ്വത്വവും രാജ്യത്തിന്‍െ സത്തയും സംരക്ഷിക്കും. ഭാരത ജനതയെ ഒന്നായി കാണും. അവരുടെ സുരക്ഷ ഉറപ്പാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.