ഡൊമനിക് പ്രസന്റേഷന്റെ മോഹം തല്ലിക്കെടുത്തിയത് കോണ്‍ഗ്രസ് വിമതന്‍

Thursday 19 May 2016 9:11 pm IST

മട്ടാഞ്ചേരി: കൊച്ചി മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംഎല്‍എയുമായ ഡൊമനിക് പ്രസന്റേഷന്റെ മോഹം തല്ലിക്കെടുത്തിയത് കോണ്‍ഗ്രസ് വിമതന്‍. എല്‍ഡിഎഫിലെ കെ.ജെ. മാക്‌സിയോട് 1086 വോട്ടിനാണ് ഡൊമനിക് പ്രസന്റേഷന്‍ പരാജയപ്പെട്ടത്. ഇവിടെ കോണ്‍ഗ്രസ് വിമതന്‍ കെ.ജെ. ലീനസ് 7588 വോട്ടുകള്‍ കരസ്ഥമാക്കി. പ്രചരണത്തിന്റെ തുടക്കം മുതല്‍ തന്നെ ഡൊമനിക് പ്രസന്റേഷന് വിമതന്‍ ഭീഷണിയാകുമെന്ന് വിലയിരുത്തിയിരുന്നു. ലീനസിനെ പിന്‍വലിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി വരെ രംഗത്ത് വന്നിരുന്നു. ഡൊമനിക്കിനെ മാറ്റി ലാലി വിന്‍സന്റിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ നിലപാട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ മികവിനേക്കാള്‍ യുഡിഎഫിലെ തമ്മിലടിയാണ് കൊച്ചി സീറ്റ് നഷ്ടമാക്കിയത്. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി പ്രവീണ്‍ ദാമോദര പ്രഭു 15212 വോട്ട് നേടി മികച്ച പ്രകടനം നടത്തി. കഴിഞ്ഞ തവണ 5480 മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. ഇവിടെ നോട്ട 1002 വോട്ടു നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.