കോണ്‍ഗ്രസിനു ചരിത്രത്തിലേറ്റ ഏറ്റവും വലിയ തിരിച്ചടി: കോടിയേരി

Thursday 19 May 2016 9:09 pm IST

തിരുവനന്തപുരം: കോണ്‍ഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് നേരിട്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് നയങ്ങള്‍ ജനങ്ങള്‍ നിരാകരിച്ചതിന്റെ തെളിവാണ് തെരഞ്ഞെടുപ്പിലെ വലിയ പരാജയം. ആര്‍എസ്പിയും ജനതാദള്‍(യു)ഉം ഇടതുപക്ഷ നയങ്ങളില്‍നിന്ന് വ്യതിചലിച്ചതിന്റെ ഫലമായി അവര്‍ക്കും തിരിച്ചടിയേറ്റു. യുഡിഎഫ് അനുകൂല നിലപാട് സ്വീകരിച്ച സിഎംപിക്കും നിയമസഭാ തെരഞ്ഞെടുപ്പ് നല്ല ഫലമല്ല നല്‍കിയതെന്ന് കോടിയേരി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം എകെജി സെന്ററില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിന്റെ അഴിമതിക്കും ന്യൂനപക്ഷ വര്‍ഗീയതയ്ക്കുമെതിരെ ജനം വോട്ടു ചെയ്തു. സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ച പരിശോധിക്കും. പരിസ്ഥിതിസൗഹൃദവും സ്ത്രീപക്ഷ സമീപനം പുലര്‍ത്തുന്നതുമായിരിക്കും എല്‍ഡിഎഫ് ഭരണം. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാന്‍ വെള്ളിയാഴ്ച സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ ചേരും. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നും കോടിയേരി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.