പാലായില്‍ പതിമൂന്നാമതും മാണി

Thursday 19 May 2016 9:12 pm IST

കോട്ടയം: പാലാ നിയോജകമണ്ഡലം രൂപം കൊണ്ടതിന് ശേഷം നടന്ന പതിമൂന്നാം നിയമസഭാ തെരഞ്ഞെടുപ്പിലും കെ.എം. മാണി വിജയിച്ചു. മണ്ഡലം രൂപീകരിച്ചതു മുതല്‍ എംഎല്‍എ മാണി തന്നെയാണ്. 1964 ല്‍ ഡിസിസി സെക്രട്ടറിയായിരുന്ന കെ.എം. മാണി സീറ്റ് കിട്ടാതിരുന്നതിനെ തുടര്‍ന്നാണ് കേരള കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് പാലായില്‍ സ്ഥാനാര്‍ത്ഥിയായി രംഗത്ത് വന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം.എം. ജേക്കബിനെയും ഇടത് സ്വതന്ത്രന്‍ വി.ടി. തോമസിനെയും പരാജയപ്പെടുത്തിയായിരുന്നു ആദ്യ വിജയം. മാണിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും കടുത്ത മത്സരം നേരിട്ടത് ഇക്കുറിയായിരുന്നു. കേരള കോണ്‍ഗ്രസ്സിലെ അനൈക്യവും കോണ്‍ഗ്രസ് നേതാക്കളുടെ കുതികാല്‍വെട്ടും മറികടക്കാന്‍ മാണി ഏറെ വിയര്‍പ്പൊഴുക്കേണ്ടിവന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി നടത്തിയ മുന്നേറ്റം മാണിയെ വിറളി പിടിപ്പിച്ചിരുന്നു. ഇക്കുറി കേവലം 4703 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മാണി വിജയിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.