കോട്ടയം: കോട്ടയം ജില്ലയില്‍ നിലവിലുള്ള രണ്ട് സീറ്റ് നിലനിര്‍ത്താനല്ലാതെ കൂടുതലായൊന്നും നേടാന്‍ ഇടതുമുന്നണിക്കായില്ല. വൈക്കം, ഏറ്റുമാനൂര്‍ മണ്ഡലങ്ങളാണ് ഇടതുപക്ഷത്തിന് ലഭിച്ചത്. നിലവില്‍ ഉണ്ടായിരുന്ന ഏഴ് മണ്ഡലങ്ങളില്‍ പൂഞ്ഞാര്‍ യുഡിഎഫിനെ കൈവിട്ടു. ഇരുമുന്നണികളെയും വെല്ലുവിളിച്ച് പി. സി. ജോര്‍ജ്ജ് സ്വതന്ത്രനായാണ് പൂഞ്ഞാറില്‍ വിജയിച്ചത്. കടുത്തുരുത്തി, പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി മണ്ഡലങ്ങള്‍ യുഡിഎഫിലെ കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗം നേടിയപ്പോള്‍ പുതുപ്പള്ളിയും കോട്ടയവും കോണ്‍ഗ്രസ്സ് നിലനിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: