കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 6455 പേര് നോട്ടയ്ക്ക് വോട്ടു ചെയ്തു. കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ 1533 പേരാണ് നോട്ടയ്ക്ക് വോട്ടു ചെയ്തത്. രണ്ടാം സ്ഥാനത്ത് പാലാ നിയോജക മണ്ഡലമാണ്. 907 വോട്ട്. വൈക്കത്ത് 800 പേരും പുതുപ്പള്ളിയില്‍ 630 പേരും കാഞ്ഞിരപ്പള്ളിയില്‍ 618 പേരും നോട്ടയ്ക്ക് വോട്ടു ചെയ്തു. ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ 600 ഉം ചങ്ങനാശ്ശേരിയില്‍ 571 ഉം പേര് വോട്ട് ചെയ്തത് നോട്ടയ്ക്കാണ്. കോട്ടയത്ത് 483 ഉം പൂഞ്ഞാറില്‍ 313 ഉം വോട്ടുകള്‍ നോട്ടയ്ക്ക് ലഭിച്ചു. പാലാ, കടുത്തുരുത്തി, വൈക്കം നിയോജക മണ്ഡലങ്ങളില്‍ നോട്ട നാലാമതെത്തി. കോട്ടയത്തും പുതുപ്പള്ളിയിലും അഞ്ചാമതും ഏറ്റുമാനൂരിലും കാഞ്ഞിരപ്പള്ളിയിലും ആറാമതും എത്തിയത് നോട്ടയാണ്. ചങ്ങനാശ്ശേരിയില്‍ നോട്ട എട്ടാമതും 17 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച പൂഞ്ഞാറില്‍ 10-ാമതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: