വിജയശില്‍പ്പികളില്‍ ഹേമന്തയും

Thursday 19 May 2016 10:21 pm IST

ആസാമിലാകെ താമര വിരിഞ്ഞതിന് ആര്‍ക്കെങ്കിലും ഒരാള്‍ക്ക് പ്രത്യേകം നന്ദിപറയേണ്ടതുണ്ടെങ്കില്‍ അത് ഈ 47-കാരനാണ്. ഒരുകാലത്ത് തരുണ്‍ ഗോഗോയിയുടെ ഇഷ്ടക്കാരനായിരുന്ന ഹേമന്ത ബിശ്വ സര്‍മയാണ് ആസാമില്‍ ബിജെപി നേടിയ വിജയത്തിന്റെ അണിയറശില്‍പ്പികളില്‍ പ്രമുഖന്‍. 2015 ആഗസ്റ്റിലാണ് കോണ്‍ഗ്രസ് വിട്ട സര്‍മ ബിജെപി നേതാവ് സര്‍ബാനന്ദ സോനോവാളുമായി തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സോനോവാള്‍ ബിജെപിയെ വിജയത്തിലേക്ക് നയിച്ചപ്പോള്‍ അതിന് കരുത്തുപകര്‍ന്നത് സര്‍മയായിരുന്നു. മുന്‍ കോണ്‍ഗ്രസുകാരനെന്നതല്ല, ജനകീയ പിന്തുണയാണ് സര്‍മയെ വ്യത്യസ്തനാക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥിനിര്‍ണയത്തിലും ബിജെപി നേതൃത്വം ഹേമന്ദ സര്‍മക്ക് അര്‍ഹമായ സ്ഥാനം നല്‍കുകയുണ്ടായി. സംസ്ഥാനത്തെ അധികാര സമവാക്യങ്ങളെക്കുറിച്ചും വോട്ടുബാങ്കിനെക്കുറിച്ചും നന്നായറിയാവുന്നയാളാണ് സര്‍മ. ബുദ്ധിമാനായ സര്‍മ കോണ്‍ഗ്രസ് വിടുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് സ്വന്തം പുത്രനെ പിന്‍ഗാമിയായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ തുടങ്ങിയതോടെയാണ് സര്‍മ കോണ്‍ഗ്രസില്‍നിന്ന് അകലാന്‍ തുടങ്ങിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.