കേരളത്തിലെ പ്രവര്‍ത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Thursday 19 May 2016 10:30 pm IST

ന്യൂദല്‍ഹി: കേരളത്തില്‍ മികച്ച വിജയം നേടിയ പ്രവര്‍ത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ ബിജെപിയെ പടുത്തുയര്‍ത്തിയ പ്രവര്‍ത്തകരെ സ്മരിച്ച പ്രധാനമന്ത്രി പതിറ്റാണ്ടുകള്‍ കൊണ്ടുള്ള പരിശ്രമമാണ് പൂവണിഞ്ഞതെന്നും പറഞ്ഞു. കേരളത്തിലെ ബിജെപി ഇതുവരെ നേരിടേണ്ടിവന്ന സഹനങ്ങള്‍ക്കുള്ള പ്രതിഫലനമാണ് ഇത്തവണ നേടിയ വിജയം. ഒന്നിനു മേല്‍ മറ്റൊന്നായി കട്ടകള്‍ എടുത്തുവെയ്ക്കും പോലെ പാര്‍ട്ടിയെ വളര്‍ത്തിയവരാണ് ഇന്നത്തെ ഈ സന്തോഷത്തിന്റെ യഥാര്‍ത്ഥ കാരണക്കാരെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെ പാര്‍ട്ടിയുടെ ദൃഢനിശ്ചയമാണ് ഇന്നത്തെ വിജയത്തിന് പിന്നില്‍. ജനങ്ങളുടെ ഏറ്റവും വലിയ ശബ്ദമായി ബിജെപി ഉയര്‍ന്നുവന്നിരിക്കുകയാണ് കേരളത്തിലെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബിജെപിയില്‍ വിശ്വാസം അര്‍പ്പിച്ചെന്ന് പറഞ്ഞ പ്രധാനമന്ത്രി രാജ്യത്തിന്റെ സമഗ്ര വികസനമെന്ന യാഥാര്‍ത്ഥ്യം പൂര്‍ത്തീകരിക്കുമെന്നും വാക്കു നല്‍കി. പശ്ചിമബംഗാളിലെയും തമിഴ്‌നാട്ടിലെയും മികച്ച പ്രകടനത്തിന് കാര്യകര്‍ത്താക്കളെ അഭിനന്ദിച്ച പ്രധാനമന്ത്രി ആസാമില്‍ നേടിയ ചരിത്ര വിജയം അവിസ്മരണീയമെന്നും പറഞ്ഞു. ആസാമില്‍ നാം ഭരണത്തിലെത്തിയത് പലരേയും സ്തബ്ദരാക്കിയിരിക്കുകയാണെന്ന് ദല്‍ഹി ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു. അഞ്ചു സംസ്ഥാനങ്ങളിലും പാര്‍ട്ടിയെ പിന്തുണച്ച ജനങ്ങള്‍ക്ക് നന്ദി പറയുന്നതായും മോദി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.