ആയിരത്തില്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചവര്‍ ആറ് പേര്‍

Thursday 19 May 2016 10:32 pm IST

കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ ആയിരത്തില്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചവര്‍ ആറ് പേര്‍. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം-49. വടക്കാഞ്ചേരി മണ്ഡലത്തിലാണിത്. കോണ്‍ഗ്രസിന്റെ അനില്‍ അക്കര യാണ് വിജയിച്ചത്. പരാജയപ്പെട്ടത് സിപിഎമ്മിന്റെ മേരി തോമസ്. മഞ്ചേശ്വരം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ 89 വോട്ടിനാണ് പരാജയപ്പെട്ടത് . മുസ്ലിം ലീഗിന്റെ അബ്ദുള്‍ റസാഖാണ് ഇവിടെ ജയിച്ചത്. കൊടുവള്ളിയിലെ സിപിഎം സ്ഥാനാര്‍ത്ഥി കാരാട്ട് റസാഖ് ജയിച്ചത് 573 വോട്ടിന്. ലീഗിലെ എം.എ റസാഖിനെയാണ് തോല്‍പ്പിച്ചത്. പീരുമേടില്‍ സിപിഐയുടെ ഇ.എസ്. ബിജിമോളുടെ ഭൂരിപക്ഷം -314. കോണ്‍ഗ്രസിന്റെ അഡ്വ. സിറിയക് തോമസിനെയാണ് പരാജയപ്പെടുത്തിയത്. ലീഗിന്റെ മഞ്ഞളാംകുഴി അലി പെരിന്തല്‍മണ്ണയില്‍ ജയിച്ചത്-579 വോട്ടിന്. സിപിഎമ്മിലെ വി. ശശികുമാറാണ് പരാജയപ്പെട്ടത്. കാട്ടാക്കടയില്‍ സിപിഎമ്മിന്റെ ഐ.ബി. സതീഷ് വിജയിച്ചത്-849 വോട്ടിന്റെ ഭൂരിപക്ഷത്തില്‍. കോണ്‍ഗ്രസിലെ എന്‍. ശക്തനെയാണ് തോല്‍പ്പിച്ചത്. 1400 ല്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചവര്‍: ഉടുമ്പന്‍ ചോല- എം.എം. മണി (സിപിഎം) -1109 വോട്ട്, കൊച്ചി: കെ.ജെ. മാക്‌സി (സിപിഎം) - 1086. കുറ്റിയാടി - പാറക്കല്‍ അബ്ദുള്ള (ലീഗ്) -1157, മാനന്തവാടി: ഒ.ആര്‍. കേളു (സിപിഎം)-1307 വോട്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.