കൊല്ലം: ചാത്തന്നൂരില്‍ എന്‍ഡിഎക്ക് വേണ്ടി മത്സരിച്ച ബിജെപിയിലെ ബി.ബി.ഗോപകുമാര്‍ 33199 വോട്ടുകളാണ് നേടിയത്. 2011ല്‍ ബിജെപി നേടിയതിന്റെ പത്തിരട്ടി വോട്ട് വര്‍ധനവാണിത്.
2011ല്‍ 3839 വോട്ടാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ കിഴക്കനേല സുധാകരന് ഇവിടെ നേടിയത്. ലോകസഭാ തെരഞ്ഞെടുപ്പില്‍ 9522 വോട്ടാണ് ബിജെപി മണ്ഡലത്തില്‍ കരസ്ഥമാക്കിയത്. മികച്ച പ്രകടനമാണ് ഇത്തവണയും ബിജെപി കാഴ്ച വച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥിയായ ബി.ബി.ഗോപകുമാര്‍ എസ്എന്‍ഡിപി യോഗം യൂണിയന് സെക്രട്ടറി കൂടിയാണ്.
സിറ്റിങ് എംഎല്‍എ ജി.എസ്.ജയലാല്‍ തന്നെയാണ് ഇവിടത്തെ വിജയി.
സിപിഐയുടെ സീറ്റാണിത്. പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് ലോകശ്രദ്ധ പിടിച്ചുപറ്റിയ പരവൂര്‍ ഉള്‍പ്പെടുന്ന മണ്ഡലം കൂടിയാണിത്. ഏപ്രില്‍ 10ന് നടന്ന ദുരന്തത്തില്‍ 114 പേരാണ് മരിച്ചത്. സംഭവദിവസം തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രദേശത്തെത്തിയിരുന്നു.
അദ്ദേഹത്തിനൊപ്പം ദുരന്തഭൂമിയിലും ആശുപത്രിയിലും ബിജെപി സ്ഥാനാര്‍ത്ഥിയായ ബി.ബി.ഗോപകുമാറും ആദ്യവസാനം ഉണ്ടായിരുന്നു. കൊല്ലം ജില്ലയിലെ ബാക്കിയുള്ള 10 മണ്ഡലങ്ങളിലും മികച്ച നേട്ടമാണ് ബിജെപി കൈവരിച്ചത്. 2011 നെ അപേക്ഷിച്ച് രണ്ടിരട്ടി മുതല്‍ അഞ്ചിരട്ടി വരെ വോട്ട് വര്‍ധനവാണ് ബിജെപി ഇവിടങ്ങളിലെല്ലാം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: