ഇടുക്കിയില്‍ എന്‍ഡിഎക്ക് 15.19 ശതമാനം വോട്ട്

Thursday 19 May 2016 10:36 pm IST

ഇടുക്കി: എന്‍ഡിഎയ്ക്ക് ഇടുക്കിയിലെ അഞ്ച് മണ്ഡലങ്ങളിലും മുന്‍തെരഞ്ഞെടുപ്പിനെക്കാള്‍ നാലിരട്ടിയിലധികം വോട്ട് നേടാനായി. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 15.19 ശതമാനം വോട്ടുകള്‍ സ്വന്താക്കാനും കഴിഞ്ഞു. തൊടുപുഴ, ഇടുക്കി, പീരുമേട്,ഉടുമ്പന്‍ചോല, ദേവികുളം എന്നീ മണ്ഡലങ്ങളില്‍ നിന്ന് 2011ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടിയത് 23860 വോട്ടുകളായിരുന്നു. ഇത്തവണ നാലിരട്ടിയായി വോട്ട് വിഹിതം വര്‍ദ്ധിപ്പിച്ച് 99102 വോട്ടുകള്‍ നേടാനായി. തൊടുപുഴയിലാണ് ഏറ്റവും കൂടൂതല്‍ വോട്ട് നേടാനായത്. ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സ്വന്തമാക്കിയത് 28485 വോട്ടുകളാണ്. ഇടുക്കിയില്‍ ബിജു മാധവന്‍ 27403 വോട്ടുകള്‍ നേടി. ഉടുമ്പന്‍ചോലയില്‍ സജി പറമ്പത്ത് 21799 വോട്ടുകള്‍ കരസ്ഥമാക്കി. പീരുമേട്ടില്‍ മത്സരിച്ച ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് 11833 വോട്ടുകള്‍ നേടി. ദേവികുളത്തും മുന്‍കാലങ്ങളെക്കാള്‍ നില മെച്ചപ്പെടുത്തി. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി എന്‍. ചന്ദ്രന്‍ 9592 വോട്ടാണ് നേടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.