മാനന്തവാടിയില്‍ ജയലക്ഷ്മിക്ക് അടിതെറ്റി

Thursday 19 May 2016 10:37 pm IST

കല്‍പ്പറ്റ: മാനന്തവാടിയില്‍ അവസാന വിജയം എല്‍ഡിഎഫിലെ ഒ.ആര്‍.കേളുവിന്റെതായി. ജയലക്ഷ്മി വിജയിക്കുമെന്നുറപ്പിച്ച യുഡിഎഫ് നേതൃത്വത്തിന്റെ കണക്ക് പിശകുകയായിരുന്നു. 61436 വോട്ട് നേടിയ ഒ.ആര്‍.കേളു 1307 വോട്ടിന്റെ വ്യത്യാസത്തിലാണ് ജയലക്ഷ്മിയെ പരാജയപ്പെടുത്തിയത്. ജയലക്ഷ്മിയുടെ അപര ലക്ഷ്മിക്ക് 1300 വോട്ട് ലഭിച്ചു. 1050 വോട്ട് നോട്ടക്ക് കിട്ടി. 2011 നിയമസഭാതിരഞ്ഞെടുപ്പില്‍ 12734 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയലക്ഷമി വിജയിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി കെ.മോഹന്‍ദാസ് ഇവിടെ 16230 വോട്ട് പിടിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.