പി.സി ജോര്‍ജ്ജിന്റെ വിജയം പിണറായിക്ക് തിരിച്ചടി

Thursday 19 May 2016 10:38 pm IST

കോട്ടയം: പിണറായി വിജയന് തിരിച്ചടി നല്‍കി പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്ജിന്റെ വിജയം. തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടു തവണ പിണറായി സന്ദര്‍ശിച്ച മണ്ഡലമാണ് പൂഞ്ഞാര്‍. പി.സി. ജോര്‍ജ്ജോ, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയോ ഇവിടെ ജയിക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശമായിരുന്നു പിണറായി നല്‍കിയിരുന്നത്. എന്നാല്‍ സിപിഎമ്മിന്റെ ഈ കര്‍ശന നിര്‍ദ്ദേശം പൂഞ്ഞാറില്‍ അവഗണിക്കപ്പെട്ടു. സ്വന്തം തട്ടകത്തില്‍ പി.സിയെ വീഴ്ത്താന്‍ പിണറായിക്കായില്ല. 27821 വോട്ടിനാണ് ജയിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.