അഴീക്കോട്: അഴീക്കോട് നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം.ഷാജി വിജയിച്ചത് മുന്‍ എംഎല്‍എ എം.പ്രകാശനും ഡി വൈഎഫ്ഐ പ്രവര്‍ത്തകരും എം.പ്രകാശന് ഇത്തവണ സീറ്റ് ലഭിക്കാത്തതിലുള്ള അമര്‍ഷം കാരണം ഷാജിക്ക് വോട്ട് വിറ്റത് കൊണ്ടാണെന്ന് അഴീക്കോട് ബിജെപി മണ്ഡലം കമ്മിറ്റി ആരോപിച്ചു. ഈ കാര്യം മറച്ചുവെക്കുന്നതിന് വേണ്ടിയാണ് എം.പ്രകാശന് ബിജെപി വോട്ടു വില്‍ക്കുന്നു എന്ന ആരോപണം ഉന്നയിച്ചുകൊണ്ടിരുന്നത്. ഇപ്പോഴത്തെ വോട്ടുനില നോക്കിയാല്‍ ഇത് വ്യക്തമായി മനസ്സിലാകും.
ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ വന്‍ വോട്ടിന്റെ വര്‍ധനവാണ് ഇത്തവണ ഉണ്ടായത്. എല്‍ഡിഎഫിന്റെ വോട്ട് കിട്ടിയത് കൊണ്ടാണ് ഷാജിക്ക് ഭൂരിപക്ഷം കൂടിയതെന്നും ബിജെപി മണ്ഡലം കമ്മിറ്റി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: