പാനൂര്‍: ഒ.രാജഗോപാലിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പാനൂരില്‍ പടുകൂറ്റന്‍ റാലി. ആഹ്ലാദപ്രകടനത്തില് ആയിരങ്ങള്‍ അണിനിരന്നു. സംഗീതത്തിനൊത്ത് നൃത്തച്ചുവടുമായി യുവാക്കള്‍ ആനന്ദനൃത്തം ചവിട്ടി. താമര വിരിയിച്ച രാജേട്ടനു പ്രവര്‍ത്തകര്‍ അഭിവാദ്യമര്‍പ്പിച്ചു. വി.പി.സുരേന്ദ്രന്, വിപി.ഷാജി, കെ.പി.സഞ്ജീവ്കുമാര്‍, കെ.കെ.ധനഞ്ജയന്, കെ.കെ.ചന്ദ്രന്, രാജേഷ്കൊച്ചിയങ്ങാടി, പി.ടി.കെ.നാണു, ഇ.പി.ബിജു, കെ.കാര്‍ത്തിക, എന്‍.രതി തുടങ്ങിയ നേതാക്കള്‍ നേതൃത്വം നല്കി.
ഇരിട്ടി : ബിജെപി യുടെ നിയമസഭാ പ്രവേശനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് ബിജെപി സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തില്‍ ഇരിട്ടിയില്‍ പ്രകടനം നടത്തി. കീഴൂരില്‍ നിന്നും ആരംഭിച്ച പ്രകടനം ഇരിട്ടി നഗരം ചുറ്റി മാരാര്‍ജി മന്ദിരത്തിന് സമീപം സമാപിച്ചു. നേതാക്കളായ സജിത്ത് കീഴൂര്‍, മനോഹരന് വയോറ, എം.ആര്.സുരേഷ്, പി.പി.ഷാജി, പി.രഘു, എം.സുരേഷ് ബാബു തുടങ്ങിയവര്‍ ആഹ്ലാദപ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: