ജന്മഭൂമി ഡയരക്ടരുടെ വീടിന് നേരെ സിപിഎം അക്രമം
Friday 20 May 2016 12:38 am IST
കാഞ്ഞങ്ങാട്: കിഴക്കുംകരയില്‍ ജന്മഭൂമി കണ്ണൂര്‍ യൂണിറ്റ് ഡയരക്ടര്‍ കെ.വി.ഗോവിന്ദന്റെ വീടിന് നേരെ സിപിഎം അക്രമം. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം അക്രമത്തില്‍ വീടിന്റെ ജനല്‍ ഗ്ലാസുകളും കാറിന്റെ ഗ്ലാസും തകര്‍ന്നിട്ടുണ്ട്. ബിയര്‍ കുപ്പികളുപയോഗിച്ച് എറിഞ്ഞാണ് ഗ്ലാസുകളുടച്ചത്. പോലീസ് സ്ഥലത്തെത്തി. വൈകുന്നേരം സമീപസ്ഥലമായ പുല്ലൂരിലും സിപിഎം സംഘം അക്രമം നടത്തിയിരുന്നു.