തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ കനത്ത തോല്‍വിക്ക് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് രാജിവെക്കും. രാവിലെ 10.30ക്ക് ഗവര്‍ണറെ സന്ദര്‍ശിച്ച് രാജിക്കത്ത് കൈമാറും.
തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് താന്‍ പ്രതിപക്ഷനേതാവാകാനില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവാകുമെന്നും സൂചനകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: