തിരുവനന്തപുരം: കന്യാകുമാരി ദിബ്രുഗഡ് എക്സ്പ്രസ് നാഗര്‍കോവിലിനു സമീപം പാളം തെറ്റി വന്‍ ദുരന്തം ഒഴിവായി. ഇന്നു പുലര്‍ച്ചെ 1.10 ന് ഇരണിയില്‍ സ്റ്റേഷനടുത്താണ് അപകടം.സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.
ഇതേതുടര്‍ന്ന് പരശുറാം എക്സ്പ്രസ് അടക്കം നാഗര്‍കോവിലിലേക്കും തിരിച്ചുമുളള ചില ട്രെയിനുകള്‍ വൈകുമെന്ന് ദക്ഷിണ റയില്‍വേ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കനത്തമഴയെത്തുടര്‍ന്ന് ഇരണിയലില്‍ റയില്‍വേ പാളത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്നാണ് കന്യാകുമാരിദിബ്രുഗഡ് എക്സ്പ്രസ് പാളം തെറ്റിയത്. ഡിവിഷനല്‍ റയില്‍വേ മാനേജര്‍ അടക്കമുളള സംഘം തുടര്‍നടപടികള്‍ക്കായി സ്ഥലത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: