തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ചതിച്ചെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാല്‍. കാലുപിടിച്ച് വിളിച്ചിട്ടും പല നേതാക്കളും പ്രചാരണത്തിനു വന്നില്ല. കരുണാകരനെ പിന്നില്‍ നിന്നു കുത്തിയതിനു സമാനമാണിതെന്നും പത്മജ പറഞ്ഞു.
തിങ്കളാഴ്ച ഇത് സംബന്ധിച്ച് കെ.പി.സി.സിയ്ക്ക് പരാതി നല്‍കും. ആദ്യഘട്ടത്തില്‍ നേതാക്കളെ ഭയന്ന് പ്രവര്‍ത്തകര്‍ പ്രചാരണത്തില്‍ സജീവമായിരുന്നില്ലെന്നും തന്റെ തോല്‍വിക്ക് ഇതെല്ലാം കാരണമായെന്നും പത്മജ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: