നാദാപുരത്ത് വീടുകയറി അക്രമം: സ്ത്രീകളടക്കം നിരവധി പേര്‍ക്ക്

Friday 20 May 2016 10:35 am IST

നാദാപുരം: നാദാപുരം മേഖലയില്‍ സിപിഎം വ്യാപക അക്രമമാണ് അഴിച്ചുവിട്ടത്. സ്ത്രീകള്‍ അടക്കം പത്തോളം പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. കഴിഞ്ഞദിവസം സിപിഎം അക്രമത്തില്‍ പരിക്കേറ്റ കക്കട്ട് നിട്ടൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഉദയന്റെ വീട്ടില്‍ കയറി സിപിഎമ്മുകാര്‍ അക്രമം അഴിച്ചുവിട്ടു. ഉദയന്റെ അമ്മയ്ക്കും സഹോദരിയ്ക്കും അക്രമത്തില്‍ വെട്ടേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാദാപുരം ഇയ്യങ്കോട് ഇരുന്നൂറോളം വരുന്ന സിപിഎമ്മുകാര്‍ ബിജെപി പ്രവര്‍ത്തകന്റെ വീട് ആക്രമിച്ചു. അക്രമത്തില്‍ കിഴക്കയില്‍ ജീവന്‍ (30), അനില്‍ (40), പാറു (70), ദേവാംഗന(9), ശിവദേവ് (6) എന്നിവര്‍ക്ക് പരിക്കേറ്റു. എയ്യംങ്കോട്‌തൈയ്യുള്ളതില്‍ സുനി, കുറ്റിയില്‍ സനീഷ്, എടവലത്ത് വിജിത്ത് എന്നിവരെ സിപിഎമ്മുകാര്‍ വീട്ടില്‍ കയറി ആക്രമിച്ചു. ഇവരെ വടകരയിലെ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. കക്കട്ട് ടൗണില്‍ വെച്ച് നരിപ്പറ്റ നീര്‍വേലി സ്വദേശി കുന്നത്ത് അനുരാഗിനെ പത്തോളം പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. ഇന്നലെ വൈകുന്നേരം വളയം ചെറുമോത്ത് റോഡില്‍കൂടി നടന്നു പോകുകയായിരുന്ന സ്ത്രീക്ക് കല്ലേറില്‍ തലയ്ക്ക് പരിക്കേറ്റു. വാണിമേല്‍ നിരത്തില്‍പീടികയ്ക്ക് സമീപം സിപിഎമ്മുകാരും ലീഗുകാരും തമ്മില്‍ ഏറ്റുമുട്ടി. അമ്പലകുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന സേവാഭാരതി ഓഫീസ്സും അക്രമികള്‍ അടിച്ചു തകര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.