ജില്ലയില്‍ ബിജെപിക്ക് വന്‍ വോട്ട് വര്‍ദ്ധന

Friday 20 May 2016 11:04 am IST

കോഴിക്കോട്: ജില്ലയില്‍ ബിജെപിക്ക് വന്‍ വോട്ട് വര്‍ദ്ധന. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 1,38,025 വോട്ടുകളാണ് ഇത്തവണ ബിജെപിക്ക് കൂടുതല്‍ ലഭിച്ചത്. ജില്ലയില്‍ ആകെയുള്ള 2,311,404 വോട്ടര്‍മാരില്‍ 28,22,571 പേര്‍ അധികമായി വോട്ട് രേഖപ്പെടുത്തിയിട്ടും യുഡിഎഫിന് 10,924 വോട്ടും, എല്‍ഡിഎഫിന് 82,592 വോട്ടും മാത്രമാണ് വര്‍ദ്ധിപ്പിക്കാനായത്. 2011-ല്‍ 20,65,061 വോട്ടര്‍മാരില്‍ 16,78,277 പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. ബിജെപിക്ക് അന്ന് ലഭിച്ചത് 1,11,726 വോട്ട് മാത്രമാണ്. ശക്തമായ ത്രികോണ മത്സരത്തില്‍ ജില്ലയില്‍ വന്‍ വര്‍ദ്ധനവാണ് ഇത്തവണ ബിജെപിക്ക് നേടാനായത്. ഇരുമുന്നണികളുടെയും നിരന്തരമായ എതിര്‍പ്പിനെ അതിജീവിച്ചാണ് ഇത് ബിജെപി ഈ മുന്നേറ്റം കൈവരിച്ചത്. എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കുന്ദമംഗലം, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ ശ്രദ്ധേയമായ നേട്ടം കൈവരിക്കാനും ബിജെപിക്ക് കഴിഞ്ഞു. കുന്ദമംഗലത്താണ് ജില്ലയില്‍ ഏറ്റവുമധികം വോട്ട് ബിജെപിക്ക് ലഭിച്ചത്. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റായ സി.കെ. പത്മനാഭന്‍ ഇവിടെ 32,702 വോട്ട് നേടി. 15,579 വോട്ടാണ് ഇത്തവണ ഇവിടെ ബിജെപി കൂടുതല്‍ നേടിയത്. 2011 ല്‍ 17,123 വോട്ടാണ് ബിജെപിക്ക് ഇവിടെ ഉണ്ടായിരുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 21,726 വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലത്തിലും വന്‍ വോട്ട് വര്‍ദ്ധനയാണ് ബിജെപിക്കുണ്ടായത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.പി. ശ്രീശന്‍ 29,860 വോട്ട് നേടി. 19,966 വോട്ട് ഇവിടെ ബിജെപിക്ക് വര്‍ദ്ധിച്ചു. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 9,894 വോട്ടും, 2014 ലോക്‌സഭാതെരഞ്ഞെടുപ്പില്‍ 19918 വോട്ടുമാണ് ഇവിടെ ബിജെപി നേടിയിരുന്നത്. ബേപ്പൂര്‍ നിയോജകമണ്ഡത്തില്‍ മത്സരിച്ച യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ്ബാബു 27,959 വോട്ട് നേടി 16,318 വോട്ട് ഇവിടെ ബിജെപിക്ക് വര്‍ദ്ധിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 11,040 വോട്ടും, 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 18,031 വോട്ടുകളുമാണ് ഇവിടെ ബിജെപിക്ക് ലഭിച്ചത്. നാദാപുരത്ത് എന്‍ഡിഎസ്ഥാനാര്‍ത്ഥി എം.പി.രാജന്‍ 14,493 വോട്ടാണ് ഇത്തവണ നേടിയത്. എന്നാല്‍ 2011 ല്‍ 6,058 വോട്ടാണ് ബിജെപി ഇവിടെ നേടിയിരുന്നത്. എന്നാല്‍ ഇത്തവണ 8,435 വോട്ടുകള്‍ വര്‍ദ്ധിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 9,107 വോട്ട് മാത്രമാണ് ഇവിടെ ബിജെപി നേടിയിരുന്നത്. വടകരയില്‍ എന്‍ഡിഎസ്ഥാനാര്‍ത്ഥി എം.രാജേഷ് കുമാര്‍ 13,937 വോട്ട് നേടി. 2011 ല്‍ 6,909 വോട്ടുണ്ടായിരുന്ന ഇവിടെ പാര്‍ട്ടിക്ക് 7,028 വോട്ട് വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞലോക്‌സഭയില്‍ 9,061 വോട്ട് ബിജെപി നേടിയത്. ചതുഷ്‌കോണ മത്സരത്തിനിടയിലും ബിജെപിക്ക് ഇവിടെ മുന്നേറാന്‍ കഴിഞ്ഞു. കൊയിലാണ്ടി മണ്ഡലത്തില്‍ എന്‍ഡിഎസ്ഥാനാര്‍ത്ഥി രജിനേഷ് ബാബു 22,087 വോട്ട് നേടി. 15,178 വോട്ടിന്റെ വര്‍ദ്ധനവാണ് ഈ മണ്ഡലത്തിലുണ്ടായത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 8,086 വോട്ടുമാത്രമാണ് ഇവിടെ ലഭിച്ചിരുന്നത്. ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഇവിടെ ലഭിച്ചത് 14,093 വോട്ടാണ്. കുറ്റിയാടി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാമദാസ് മണലേരി 12,327 വോട്ട് നേടി. 2011 ല്‍ 6,272 വോട്ടാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവിടെ ബിജെപിക്ക് 6,055 വോട്ടിന്റെ വര്‍ദ്ധനവുണ്ടായി. കഴിഞ്ഞലോക്‌സഭയില്‍ 8,087 വോട്ടാണ് നേടിയിരുന്നത്. പേരാമ്പ്രയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുകുമാരന്‍ നായര്‍ 8561 വോട്ട് നേടി 1,347 വോട്ടിന്റെവര്‍ദ്ധനവാണ് ഇവിടെ ഉണ്ടായത്. ബാലുശ്ശേരി നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.കെ. സുപ്രന്‍ 19,324 വോട്ട് നേടി. 10,020 വോട്ട് ഇവിടെ ബിജെപിക്ക് വര്‍ദ്ധിച്ചു. 15,332 വോട്ടാണ് കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പില്‍ ഇവിടെ ബിജെപി നേടിയത്. കൊടുവള്ളി മണ്ഡലം എന്‍ഡിഎസ്ഥാനാര്‍ത്ഥി അലി അക്ബര്‍ ഇത്തവണ 11,537 വോട്ട് നേടി. 5,018 വോട്ടാണ് ഇവിടെ ബിജെപിക്ക് കൂടുതലായി ലഭിച്ചത്. കോഴിക്കോട്‌സൗത്ത് മണ്ഡലം എന്‍ഡിഎസ്ഥാനാര്‍ത്ഥി കുറ്റിയില്‍ സതീശന്‍ 19,146 വോട്ട് നേടി. 11,634 വോട്ടാണ് എന്‍ഡിഎക്ക് ഇവിടെ വര്‍ദ്ധിച്ചത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 7,512 വോട്ടും 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 14,155 വോട്ടുമാണ് ബിജെപിക്ക് ലഭിച്ചത്. തിരുവമ്പാടി നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഗിരി പാമ്പനാല്‍ 8,749 വോട്ട് നേടി. 4,855 വോട്ടാണ് കഴിഞ്ഞ നിയസമഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ഇവിടെ കൂടുതല്‍ ലഭിച്ചത്. എലത്തൂര്‍ നിയോജകമണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.വി.രാജന്‍ 29,070 വോട്ട് നേടി 17,169 വോട്ടാണ് ഇവിടെ ബിജെപിക്ക് വര്‍ദ്ധിച്ചത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 119,01 വോട്ടും 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 17,392 വോട്ടുമാണ് ഇവിടെ ബിജെപിക്ക് ലഭിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.