അലതല്ലിയ ആഹ്ലാദം

Friday 20 May 2016 11:22 am IST

കോഴിക്കോട്: ബിജെപിയുടെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് ജില്ലയിലെങ്ങും പ്രവര്‍ത്തകര്‍ പ്രകടനം

ആവേശം വാനോളം…….. നന്മണ്ടയില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനം

കൊയിലാണ്ടിയില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനം

പന്തീരാങ്കാവില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനം

നടത്തി. മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും ഇരുചക്രവാഹന റാലി നടത്തിയും പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടിപ്പിച്ചു. നഗരത്തില്‍ നടന്ന പ്രകടനത്തിന് ബിജെപി നേതാക്കളായ പി.ജിജേന്ദ്രന്‍, ടി.വി. ഉണ്ണികൃഷ്ണന്‍, പി. രമണിഭായ്, സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
താമരശ്ശേരി: നേമം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒ. രാജഗോപാലിന്റെ വിജയത്തിലും അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ചരിത്ര വിജയം നേടിയതിലും ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് ബിജെപി പ്രവര്‍ത്തകര്‍ താമരശ്ശേരി ടൗണില്‍ പ്രകടനം നടത്തി. പ്രകടനത്തില്‍ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രമേശന്‍ കെ.പി. ശിവദാസന്‍, വത്സന്‍ മേടോത്ത്, വി. പി. രാജീവന്‍, ഹംസ മുസലിയാര്‍, എ.ടി. സുധി, ടി.സി.വിനീഷ്ബാബു, സി. കെ. സന്തോഷ്, എ.കെ. ബാബു, .കെ. പ്രബീഷ്, കെ. വി. ലിജു, ബില്‍ജു കെ. സി. എന്നിവര്‍ നേതൃത്വം നല്‍കി.
പ്രകടനത്തിന് ശേഷം താമരശ്ശേരിയില്‍ നടന്ന പൊതുയോഗത്തില്‍ ജില്ല വൈസ് പ്രസിഡന്റ് ഗിരീഷ് തേവള്ളി, ഒ.കെ. ബേബി എന്നിവര്‍ സംസാരിച്ചു.
മേപ്പയ്യൂര്‍: എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഒ. രാജഗോപാലന്‍ നേമത്ത് നിന്ന് വിജയിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ചു മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപി പ്രവര്‍ത്തര്‍ ബൈക്ക് റാലി നടത്തി. സുരേഷ് കണ്ടോത്ത് നേതൃത്വം നല്‍കി
മുക്കം: സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ലഭിച്ച നിയമസഭാ പ്രവേശത്തിലും നിരവധി മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് വരാനായതിലും പ്രവര്‍ത്തകര്‍ ഏറെ ആഹ്ലാദമാണ് പ്രകടിപ്പിച്ചത്. കൊടികുളം ചിത്രങ്ങളും ആരവങ്ങളുമായി നിരവധി പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ പ്രകടനം നടത്തി.
നന്മണ്ട: കേരള നിയമ സഭയില്‍ എന്‍.ഡി.എ സാന്നിധ്യം അറിയിച്ചതിന്റെ ആഹ്ലാദം നന്മണ്ടയില്‍ അലതല്ലി. ഇന്നലെ വൈകീട്ട് നന്മണ്ട പതിമൂന്നില്‍ നടന്ന ആഹ്ലാദ പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. റോഡില്‍ നൃത്തം ചെയ്തും ബൈക്കുകളില്‍ കൂട്ടത്തോടെ കൊടിപാറിച്ചും പടക്കം പൊട്ടിച്ചുമായിരുന്നു രാജഗോപാലിന്റെ വിജയം ഇവിടെ ആഘോഷിച്ചത്. പ്രകടനത്തിന് ടി.എ നാരായണന്‍മാസ്റ്റര്‍, ടി ദേവദാസ് മാസ്റ്റര്‍, ടി അനൂപ്കുമാര്‍, സി.ദാമോദരന്‍, പ്രഭാകരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബാലുശ്ശേരിയില്‍ ഇന്ന് ആഹ്ലാദ പ്രകനം നടക്കും. വൈകീട്ട് നാലിന് തെരഞ്ഞെടുപ്പ് കമ്മറ്റിഓഫീസ് പരിസരത്തുനിന്നും പ്രകടനം ആരംഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.