അഹമ്മദാബാദിലും രാജസ്ഥാനിലും കനത്ത് ചൂട്

Friday 20 May 2016 2:35 pm IST

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ 100 വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത ചൂട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് 48 ഡിഗ്രി സെല്‍ഷ്യസാണ് വ്യാഴാഴ്ച നഗരത്തില്‍ രേഖപ്പെടുത്തിയത്. 1916 മേയ് 27ന് രേഖപ്പെടുത്തിയ 47.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു അഹമ്മദാബാദില്‍ ഇതിനുമുമ്പ് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില. രാജസ്ഥാനിലും കനത്ത ചൂടാണ്. രാജസ്ഥാനിലെ ജോധ്പൂരിലെ ഫലോഡിയില്‍ ഇന്നലെ രേഖപ്പെടുത്തിയത് 51 ഡിഗ്രി സെല്‍ഷ്യസാണ്. ഇവിടെ എല്ലാ സ്ഥലങ്ങളിലും 46 ഡിഗ്രിക്ക് മുകളിലാണ് താപനില. രാജ്യത്തുതന്നെ ഇത്രയുമധികം ചൂട് രേഖപ്പെടുത്തുന്ന ആദ്യ സംസ്ഥാനമാണ് രാജസ്ഥാന്‍. 1956നു ശേഷം ആദ്യമായാണ് ഇത്രയും കനത്ത ചൂടിന് രാജ്യം സാക്ഷ്യം വഹിച്ചത്. അടുത്ത കുറച്ചുദിവസങ്ങളില്‍ ഇവിടെ ഉഷ്ണക്കാറ്റ് വീശുന്നതിനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 1956ല്‍ രേഖപ്പെടുത്തിയ 50.6 ഡിഗ്രിയായിരുന്നു രാജ്യത്ത് ഇതുവരെയുള്ള ഏറ്റവും കൂടിയ താപനില. ചൂടിന്റെ നില എല്ലാവര്‍ഷവും കൂടുന്ന സ്ഥിതിയാണ് നിലവില്‍ രാജസ്ഥാനിലുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.