തൃശ്ശൂര്‍: കയ്പമംഗലത്ത് സിപിഎം ആക്രമണത്തില്‍ ബിജെപി പ്രവര്ത്തകന് കൊല്ലപ്പെട്ടു. എടവിലങ്ങ് സ്വദേശി പ്രമോദ്(33) ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടനെ സിപിഎം വ്യാപക ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇതിനിടെയിലുണ്ടായ സംഘര്‍ഷത്തിലാണ് പ്രമോദിന് പരിക്കേറ്റത്. ഇഷ്ടികകൊണ്ട്് തലയ്ക്ക് ഇടിയേറ്റ പ്രമേദ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇന്ന് രാവിലെ മുതല്‍ പ്രമോദിന്റെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുകള്‍ക്ക് വിട്ടുനല്‍കും.
സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി നാളെ തൃശൂരില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: