ശാസ്താംകോട്ട: കുന്നത്തൂരില്‍ പിഡിപിഐയുടെയും എസ്ഡിപിഐയുടെയും വോട്ടില്‍ വന്‍ചോര്‍ച്ച. പിഡിപി സ്ഥാനാര്‍ത്ഥി സി.കെ.ഗോപി 1419 വോട്ടാണ് നേടിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 5000 വോട്ടുകളാണ് പിഡിപി പിടിച്ചിരുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 10000 വോട്ടും നേടി എസ്ഡിപിഐയുടെ വോട്ടിങ് ശതമാനത്തിലും വന്‍കുറവ് സംഭവിച്ചു. 1698 വോട്ടാണ് എസ്ഡിപിഐയുടെ തുളസിധരന് പള്ളിക്കല്‍ ഇത്തവണ നേടിയത്. 5000വരെ വോട്ടുണ്ടായിരുന്ന അവര്‍ ത്രിതല തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായിരുന്നു. 20000ത്തോളം വോട്ട് കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചിരുന്നു. ഇവര്‍ എല്‍ഡിഎഫിനാണോ യുഡിഎഫിനാണോ വോട്ട് മറിച്ചതെന്ന് വ്യക്തമല്ല. പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ മൈലക്കാട് ഷാ കരുനാഗപ്പള്ളി മണ്ഡലത്തിലാണ് മത്സരിച്ചത്. മുന്‍പ് ലഭിച്ച വോട്ടില്‍ കാര്യമായ കുറവുണ്ടായി. നിരവധി കേസുകളില്‍ പ്രതിയായ മൈലക്കാട് ഷാ ഇത്തവണ 1620 വോട്ട് മാത്രമാണ് നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: