ഇവര്‍ പറഞ്ഞുനടന്നത്

Friday 20 May 2016 8:01 pm IST

ഉമ്മന്‍ചാണ്ടി $ബിജെപി സംസ്ഥാനത്ത് ഒരു സീറ്റ് പോലും നേടില്ല. യുഡിഎഫിന്റെ ഐക്യമാണ് ആത്മവിശ്വാസത്തിന്റെ കാരണം. $പലസംസ്ഥാനങ്ങളിലും മോദി കാണിച്ചപോലുള്ള കുതന്ത്രം കേരളത്തില്‍ വിലപ്പോകില്ല. $എല്‍ഡിഎഫും ബിജെപിയുമായി രഹസ്യവോട്ട് കച്ചവടം നടത്തി. $ജനങ്ങളെ ഭിന്നിപ്പിച്ചു നിര്‍ത്തി അധികാരം നേടിയെടുത്ത ബിജെപിയുടെ കുതന്ത്രം കേരളത്തില്‍ വിലപ്പോകില്ല. $മോദി വര്‍ഗീയതയില്‍ പൊതിഞ്ഞ വികസനമാണ് വച്ചുനീട്ടുന്നത്. $മതത്തില്‍ അധിഷ്ഠിതമായ വോട്ടുകളുടെ കേന്ദ്രീകരണമാണ് ബിജെപി ലക്ഷ്യമിടുന്നത്. രമേശ് ചെന്നിത്തല $നരേന്ദ്രമോദി അമിത്ഷാ കൂട്ടുകെട്ടിന്റെ തന്ത്രങ്ങള്‍ക്ക് കേരളത്തില്‍ യാതൊരു ചലനവും ഉണ്ടാക്കാന്‍ കഴിയില്ല. $കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല $സൊമാലിയന്‍ പരാമര്‍ശം പിന്‍വലിക്കാത്തത് മോദിയുടെ ധാര്‍ഷ്ട്യം $സുരേഷ് ഗോപി മോശം കൂട്ടില്‍ പെട്ട നല്ല മനുഷ്യന്‍ വി. എം. സുധീരന്‍ $ഗുജറാത്തിലെ ആയിരക്കണക്കിന് ആളുകളെ നിഷ്ഠുരമായി കശാപ്പുചെയ്ത നരേന്ദ്രമോദിയുടെ കൈകള്‍ രക്തപങ്കിലം $മോദി ഗുജറാത്തിലെ മുഖ്യമന്ത്രിയായിരുന്ന സമയത്ത് 700 ഓളം വര്‍ഗ്ഗീയകലാപങ്ങള്‍ അവിടെ നടന്നു. $ദേശീയ രാഷ്ടീയത്തില്‍ സിപിഎമ്മിന് ബിജെപിയുടെ മുന്നേറ്റത്തെ തടയുവാനാകില്ല $മോദി രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കുന്നു. $സംഘപരിവാര്‍ ശക്തികള്‍ക്കുവേണ്ടി ബിജെപി ന്യൂനപക്ഷ പീഡനം നടത്തുകയാണ് കോടിയേരി ബാലകൃഷ്ണന്‍ $നരേന്ദ്രമോദി കൊലപാതകി $ഭാരതത്തിലെ പത്ത് ക്രിമിനലുകളിലൊരാള്‍ $ബിജെപി അക്കൗണ്ട് തുറക്കില്ല $യുഡിഎഫ്-ബിജെപി രഹസ്യധാരണ $ബിഡിജെഎസ് ഉണ്ടാക്കിയത് യുഡിഎഫിന് വേണ്ടി $എല്‍ഡിഎഫ് ചരിത്ര വിജയം നേടും, താമര വിരിയില്ല $ബിജെപി അക്കൗണ്ട് തുറന്നാല്‍ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിക്ക് $ബിജെപി അക്കൗണ്ട് തുറക്കുന്നത് തെരഞ്ഞെടുപ്പിന് ശേഷം $മോദി സംഘപരിവാര്‍ പ്രചാരകന്റെ നിലവാരത്തില്‍ $മതത്തിന്റെ വിഭജനം ഉണ്ടാക്കരുതെന്ന മോദിയുടെ പ്രസ്താവന നൂറ്റാണ്ടിലെ തമാശ $ദളിതര്‍ക്ക് മനുഷ്യരായി ജീവിക്കാനാകാത്ത അവസ്ഥയാണ് ബിജെപി ഭരണത്തിലൂടെ ഉണ്ടായിരിക്കുന്നത്. $വൈകാതെ വെളളാപ്പളളി കാക്കി ട്രൗസര്‍ ധരിക്കും $ബിജെപി ഇവിടെ അധികാരത്തില്‍ വരാത്തത് കൊണ്ട് കേരളം സൊമാലിയ ആയില്ല $നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയും ആര്‍എസ്എസും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടായെന്ന് തെളിഞ്ഞു $ശ്രീനാരായണഗുരുദേവന്റെ പിന്‍മുറക്കാര്‍ മതത്തിനും ജാതിക്കും ഊന്നല്‍ നല്‍കുന്നു $യുഡിഎഫും ബിജെപിയും തമ്മിലാണ് പ്രധാനമത്സരമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ബിജെപിയുമായുണ്ടാക്കിയ രഹസ്യധാരണയുടെ ഭാഗം $ബിഡിജെഎസ് ഉണ്ടാക്കിയത് യുഡിഎഫിനെ രക്ഷിക്കാന്‍ പിണറായി വിജയന്‍ $മോദി ഇന്ത്യയ്ക്കായി കൊണ്ടുവന്നത് ദുര്‍ദിനങ്ങള്‍ $കേരളത്തില്‍ വേരുറപ്പിക്കാന്‍ കഴിയാത്തതിലുളള പകയും ശാപവുമാണ് കേരളത്തെ സൊമാലിയയോട് ഉപമിക്കാന്‍ കാരണം $എന്‍ഐഎയെ മോദി സര്‍ക്കാരിന്റെ ഏജന്‍സിയായി മാറ്റിയിരിക്കുന്നു $നാലാംകിട ആര്‍എസ്എസുകാരനായി മോഡി തരം താണു $മോദിക്ക് തോല്‍വിയെക്കുറിച്ചുളള വിഭ്രാന്തി $മോദി സൊമാലിയ പ്രയോഗം നടത്തിയത് സംസ്ഥാനത്തെ കുറിച്ചുളള അജ്ഞത കൊണ്ട് $ബിഡിജെഎസിലൂടെ എസ്എന്‍ഡിപിയെ ആര്‍എസ്എസിലെത്തിക്കാന്‍ നീക്കം $വര്‍ഗീയതയില്‍ ഹരം കൊളളുന്ന ആര്‍എസ്എസിനെ സാധാരണക്കാര്‍ക്ക് ഉള്‍ക്കൊളളാനാകില്ല $സംഘപരിവാറിന് ഒരു ലജ്ജയുമില്ലേ $ആര്‍എസ്എസ് അജണ്ട ഇവിടെ ഏശില്ല $സംവരണ നയം തകര്‍ക്കുന്ന ആര്‍എസ്എസിനെ കേരളം സ്വീകരിക്കില്ല $നിയമസഭയില്‍ അക്കൗണ്ട് തുറക്കാമെന്നുളള ആര്‍എസ്എസ് മോഹം നടക്കില്ല വിഎസ് $താമര കുളത്തില്‍ വാടും $മോദി മഠയത്തരങ്ങള്‍ പറയുന്ന ആള്‍ $മോദി ഒരുപാട് പരാജയങ്ങള്‍ ഏറ്റുവാങ്ങിയ നേതാവ് $മോദി രാജ്യത്തിന് അപമാനമായി മാറിയ നേതാവ് $മോദി പറഞ്ഞത് ബഡായികള്‍ മാത്രം $മോദി ഇന്ത്യ മുഴുവന്‍ സൊമാലിയ ആക്കിയആള്‍ $ബിജെപി എന്ന ബാധയെ കേരളത്തില്‍ കുടിയിരുത്താന്‍ ശ്രമിച്ച ദുര്‍മന്ത്രവാദിയാണ് ഉമ്മന്‍ചാണ്ടി $ബിജെപി അക്കൗണ്ട് തുറക്കില്ല $ഉമ്മന്‍ചണ്ടി ബിജെപിക്ക് വിടുപണി ചെയ്യുന്നു $മോദിയുടെ ഏകസംഭാവന ഹെലികോപ്റ്ററില്‍ കറങ്ങി നടന്ന് മാലിന്യം വിതറുന്ന നടേശന്‍ $കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കച്ചവടക്കാരാണ് വെളളാപ്പള്ളിയും മകനും $ഗുജറാത്ത് മോഡല്‍ വേണ്ട $മോദിയുടെ ഗുജറാത്ത് മോഡല്‍ വാചകക്കസര്‍ത്ത് മാത്രം $മോദി ഉലകം ചുറ്റും വാലിബന്‍ $നരേന്ദ്രമോദി കേരളത്തെ വഞ്ചിച്ചു $ഭക്ഷണം ഉണ്ടെങ്കിലല്ലേ ശൗചാലയം വേണ്ടൂ-മോദിയുടെ സ്വച്ഛഭാരതിനെ വിമര്‍ശിച്ച് $കോണ്‍ഗ്രസ്-ബിജെപി ബന്ധത്തിന് പാലമായി നില്‍ക്കുന്നത് വെളളാപ്പളളി നടേശന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.