ബംഗാളില്‍ ആറ്

Friday 20 May 2016 8:13 pm IST

ഷില്ലോംഗ്: നീണ്ട 15 വര്‍ഷമാണ് തരുണ്‍ഗോഗോയിയെ തലപ്പത്തിരുത്തി കോണ്‍ഗ്രസ് അസം ഭരിച്ചത്. അതില്‍ നിന്നൊരു മോചനം കൊതിച്ച ജനതയ്ക്ക് മുന്‍പില്‍ ബിജെപി മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാര്‍ട്ടി രൂപീകരിച്ച ശേഷം അസമില്‍ നടന്ന മിക്ക തെരഞ്ഞെടുപ്പുകളിലും ആകെ വോട്ടിന്റെ ഒരു ശതമാനം മാത്രം ലഭിച്ച ബിജെപി ഒടുവില്‍ മൂന്നു ദശകങ്ങള്‍ക്ക് ഇപ്പുറമെത്തുമ്പോള്‍ 'മിഷന്‍ 84' എന്ന മാജിക് നമ്പറിനെയും മറികടന്നു. ആകെയുള്ള 126 ല്‍ 86 സീറ്റുകളും ബിജെപിയും സഖ്യകക്ഷികളായ അസം ഗണപരിഷത്തും ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ടും നേടി. അതില്‍ 60 സീറ്റും ബിജെപിയുടേത് മാത്രം. അഞ്ചു വര്‍ഷം മുമ്പു നടന്ന തെരഞ്ഞെടുപ്പില്‍ അത് അഞ്ചു സീറ്റിലൊതുങ്ങിയിരുന്നു. അസം തെരഞ്ഞെടുപ്പിലേക്ക് ബിജെപി ശുഭപ്രതീക്ഷയുമായാണ് കാലുവെച്ചതെങ്കില്‍ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ പരമാവധി ശ്രമിക്കുക, നില മെച്ചപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. അവിടെ തൃണമൂല്‍ കോണ്‍ഗ്രസ് ഒരിക്കല്‍ക്കൂടി ഭരണമുറപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് സിപിഎം കൂട്ടുകെട്ടിന് കണക്കുതെറ്റി. കണക്കുകള്‍ തെറ്റാതിരുന്നത് അവിടെയും ബിജെപിയ്ക്കുമാത്രം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു മുതല്‍ ബംഗാളില്‍ പാര്‍ട്ടിയുടെ സാന്നിധ്യം അനിഷേധ്യമായി മാറി. സഖ്യം പോലുമില്ലാതെ ആകെയുള്ള 294 സീറ്റുകളില്‍ ഇതാദ്യമായി ആറു സീറ്റുകള്‍ ബിജെപിക്കായി. 2011 ല്‍ ആകെ വോട്ടിന്റെ 4.06 ശതമാനം മാത്രം മാത്രം നേടി തൃപ്തിപ്പെട്ടപ്പോള്‍ അഞ്ചുവര്‍ഷത്തിനിപ്പുറം അത് പത്ത് ശതമാനമായി മാറി. കമ്മ്യൂണിസറ്റ് കോട്ടകളായിരുന്ന മദാരിഹട്ടിലും ബൈഷ്ണവ് നഗറിലും ഫക്കാറയിലുമെല്ലാം ഇത്തവണ ബിജെപിയുടെ വിജയ പതാകകളാണ് അലയടിക്കുന്നത്. കേരളം വോട്ട് ശതമാനം ബിജെപി 10.5% 21,29,726 ബിഡിജെഎസ് 3.9% 7,95,797 സിപിഎം 26.5% 53,65,472 കോണ്‍ഗ്രസ് 23.7% 47,94,793 സിപിഐ 8.1% 16,43,878 ലീഗ് 7.4% 14,96,864 സ്വതന്ത്രര്‍ 5.3% 10,66,995 കേരള കോണ്‍ഗ്രസ് മാണി 4.0% 8,07,718 ദള്‍ (യുഎസ്) 1.4% 2,93,274 ബംഗാള്‍ വോട്ട് ശതമാനം ബിജെപി 10.2%,55,55,134 തൃണമൂല്‍ 44.9%,2,45,64,523… സിപിഎം19.7% 1,08,02,058… കോണ്‍ഗ്രസ് 12.3% 67,00,938 ഫോര്‍വേര്‍ഡ് ബ്‌ളോക്ക് 2.8% 15,43,764്യൂ സ്വതന്ത്രര്‍ 2.2% 11,84,047 ആര്‍എസ്പി1.7% 9,11,004 സിപിഐ 1.4% 7,91,925 എസ്‌യുസിഐ0.7% 3,65,996 ബിഎസ്പി 0.5% 3,00,294 ആസാം വോട്ട് ശതമാനം എന്‍ഡിഎ (ബിജെപി 29.5% 49,92,185 എജിപി 8.1% 13,77,482 ബിപിഒഎഫ് 3.9% 6,66,057) കോണ്‍ഗ്രസ് 31.0% 52,38,655 എഐയുഡിഎഫ്13.0% 22,07,945… സ്വതന്ത്രര്‍11.0% 18,67,532 സിപിഎം 0.6% 93,508 എന്‍സിപി 0.3% 44,848 സിപിഐ 0.2% 37,243്യൂ ബി ഗണപരിഷത്ത് 0.2% 33,220 തമിഴ്‌നാട് വോട്ട് ശതമാനം ബിജെപി 2.8%,1228692 എഐഎഡിഎംകെ 40.8%,1,76,17,060 ഡിഎംകെ 31.6% 1,36,70,511 കോണ്‍ഗ്രസ് 6.4% 27,74,075 പിഎംകെ 5.3% 23,00,775 ഡിഎംഡികെ 2.4% 10,34,384 സ്വതന്ത്രര്‍ 1.4% 6,17,907 എന്‍ടികെ 1.1% 4,58,104 എംഡിഎംകെ 0.9% 3,73,713 സിപിഐ 0.8% 3,40,290 സിപിഎം 0.7% 3,07,303്യൂ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.