ചേര്‍ത്തല: ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ സിപിഎം അക്രമം അഴിച്ചു വിടുന്നു. ഒ. രാജഗോപാലിന്റെ വിജയത്തില്‍ ആഹ്ലാദ പ്രകടനം നടത്തുന്നതിനിടെയാണ് സിപിഎം ഗുണ്ടകള്‍ അതിക്രമിച്ച് കയറി രണ്ട് പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
വളവനാട് ഗൗരിസദനത്തില് ഉദയന്‍ (40), പൂഞ്ഞിലിക്കാട്ട് മംഗളന്‍ (45) എന്നിവരാണ് തലയ്ക്ക് പരിക്കേറ്റ് ചേര്‍ത്തല ഗവ. താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു ആക്രമണം.
മണ്ണഞ്ചേരി പോലീസ് കേസെടുത്തിട്ടുണ്ട്. തുറവൂര്‍ പടിഞ്ഞാറെ മനക്കോടത്ത് സ്ഥാപിച്ചിരുന്ന ബിജെപിയുടെയും, ബിഡിജെഎസിന്റെയും കൊടികളും വ്യാപകമായി സിപിഎം നശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: