ആലപ്പുഴ: മാരാരിക്കുളം തെക്കുപഞ്ചായത്തില്‍ പാതിരപ്പള്ളി വില്ലേജില്‍ പതിനാലാം വാര്‍ഡിലെ ഓമനപ്പുഴതോട് സ്വകാര്യ വ്യക്തി നികത്തിയതായി ബിജെപി 23-ാം നമ്പര്‍ ബൂത്ത് കമ്മറ്റി ആര്‍ഡിഒയ്ക്ക് പരാതി നല്കി. അഞ്ചുമീറ്റര്‍ വീതിയുള്ള തോട്ടില്‍ കുഴല്‍ വച്ച് അതിനുമുകളില്‍ മണ്ണിട്ടാണ് നികത്തിയിരിക്കുന്നത്.
ഇതുമൂലം സ്വാഭാവികമായ നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. വേനല്‍ക്കാലത്തുപോലും നല്ല ഒഴുക്കുള്ള തോടിന്റെ ഇരുവശവും താമസിക്കുന്നവര്‍ കോണ്‍ക്രീറ്റ് പാലങ്ങളും ഇരുമ്പുപാലങ്ങളും തടിപ്പാലങ്ങളും ഉപയോഗിച്ചാണ് സഞ്ചരിക്കുന്നത്. അഴിമുഖവുമായി ബന്ധമുള്ള തോട് നികത്തിയതോടെ മഴക്കാലമാകുമ്പോഴേക്കും പ്രദേശവാസികള്‍ ഏറെ ദുരിതമനുഭവിക്കേണ്ടിവരുമെന്നും പരാതിയില്‍ പറയുന്നു.
തോട് പൂര്‍വ്വസ്ഥിതിയിലാക്കി പ്രദേശവാസികളുടെ ആശങ്ക അകറ്റണമെന്നാണ് ബിജെപി ആര്‍ഡിഒയ്ക്ക് നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: