ചേര്‍ത്തല: സേവാഭാരതിയുടെ ഏഴാമത് വാര്‍ഷികം ഇന്ന് രാവിലെ 10 ന് വുഡ്ലാന്‍ഡ്സ് ഓഡിറ്റോറിയത്തില്‍ നടക്കും. സായി മാ ഫൗണ്ടേഷന് ചെയര്മാന് അഡ്വ. രവി മേനോന് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ജനാര്‍ദ്ദനന്‍കുട്ടി കര്‍ത്ത അദ്ധ്യക്ഷത വഹിക്കും.
സംസ്ഥാന സെക്രട്ടറി യു.എന്‍. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തും. മാരാരിക്കുളം ദേവസ്വം മാനേജര്‍ ഡോ.വി.എസ്. ജയന് പഠനസഹായവും, എസ്. ജയകുമാര്‍ ചികിത്സാ സഹായവും വിതരണം ചെയ്യും.
ആര്‍എസ്എസ് ജില്ലാ കാര്യവാഹ് എസ്. ജയകൃഷ്ണന്, ബിജെപി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അരുണ്‍ കെ. പണിക്കര്‍, ആര്. പങ്കജാക്ഷപ്പണിക്കര്‍, പി.ആര്.ബാലചന്ദ്രന് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: