എന്‍ഡിഎയ്ക്ക് വര്‍ദ്ധിച്ചത് 1.86 ലക്ഷം വോട്ടുകള്‍

Friday 20 May 2016 8:46 pm IST

ആലപ്പുഴ: ജില്ലയില്‍ ഇടതിനും വലതിനും വോട്ടുകള്‍ ഗണ്യമായി കുറഞ്ഞപ്പോല്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തിന് 1,86,563 വോട്ടുകളാണ് വര്‍ദ്ധിച്ചത്. 2011ലെ തെരഞ്ഞെടുപ്പില്‍ നിന്ന് 2016 തെരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോഴാണ് ഈ വര്‍ദ്ധനവ്. എന്നാല്‍ എല്‍ഡിഎഫിനും യുഡിഎഫിനും വന്‍തോതില്‍ വോട്ടുകള്‍ കുറയുകയും ചെയ്തു. 2011ല്‍ ജില്ലയില്‍ ബിജെപിക്ക് ലഭിച്ചത് 41,296 വോട്ടുകളാണ്. എന്നാല്‍ അഞ്ചുവര്‍ഷം കഴിഞ്ഞ് 2016ല്‍ എന്‍ഡിഎ സഖ്യത്തിന് ലഭിച്ച വോട്ട് 2,27,859. അതായത് 1,86,563 വോട്ടുകളുടെ വര്‍ദ്ധനവാണ് ഉണ്ടായത്. എല്‍ഡിഎഫ് ആകട്ടെ 9,772 വോട്ടിന്റെ നേരിയ വര്‍ദ്ധനവാണ്. എന്നാല്‍ യുഡിഎഫിന് ചരിത്രത്തിലെതന്നെ ഏറ്റവും വലിയ നഷ്ടമാണ് ഈ തെരഞ്ഞെടുപ്പുഫലം സമ്മാനിച്ചത്. 2011ലെ തെരഞ്ഞെടുപ്പിനേക്കാള്‍ 62,744 വോട്ടുകളുടെ കുറവാണ് ഉണ്ടായത്. മണ്ഡലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഇടതിനും വലതിനും വന്‍ തകര്‍ച്ചയാണ് നേരിട്ടിരിക്കുന്നത്. എന്നാല്‍ ജില്ലയിലെ ഒന്‍പതു മണ്ഡലങ്ങളിലും ബിജെപി എന്‍ഡിഎ സഖ്യം മൂന്നിരട്ടി വര്‍ദ്ധനവുണ്ടാക്കി മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുകയാണ്. ഇത് തുടര്‍ന്നുള്ള ബിജെപിയുടെ പ്രവര്‍ത്തനത്തിന് കൂടുതല്‍ കരുത്തുപകരുമെന്നതില്‍ തര്‍ക്കമില്ല. അരൂര്‍ മണ്ഡലത്തില്‍ 20,267ഉം, ചേര്‍ത്തലയില്‍ 13,681, ആലപ്പുഴ 14,674, അമ്പലപ്പുഴ 20,062, കുട്ടനാട് 28,649, ഹരിപ്പാട് 9,840, കായംകുളം 16,967, മാവേലിക്കര 25,945, ചെങ്ങന്നൂര്‍ 36,528 വോട്ടുകളാണ് വര്‍ദ്ധിച്ചത്. എന്നാല്‍ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട് മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് വന്‍ ഇടിവു സംഭവിച്ചപ്പോള്‍ ഹരിപ്പാട് ഒഴിച്ച് എല്ലാ മണ്ഡലങ്ങളിലും യുഡിഎഫിന് വന്‍ തകര്‍ച്ചയാണ് സംഭവിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.