ഹൈദരാബാദ്: പരിക്കിനെ തുടര്‍ന്ന് ആശിഷ് നെഹ്റക്ക് ഐപിഎല്ലില്‍ ഇനിയുള്ള മത്സരങ്ങള്‍ നഷ്ടം. പിന്തുടയിലേറ്റ പരിക്കാണ് നെഹ്റക്ക് തിരിച്ചടിയായത്. നെഹ്റയുടെ അഭാവം സണ്‍റൈസേഴ്സ് ഹൈദരാബാദിന് കനത്ത തിരിച്ചടിയാകും. 15ന് കിങ്സ് ഇലവന് പഞ്ചാബിനെതിരേ നടന്ന മത്സരത്തിലാണ് നെഹ്റക്ക് പരിക്കേറ്റത്.
വെറ്ററന്‍ താരമായ നെഹ്റയുടെ ശേഷിക്കുന്ന കരിയറില്‍ തന്നെ കരിനിഴല്‍ വീഴ്ത്തുന്ന തരത്തില്‍ ഗുരുതരമാണ് പരിക്കെന്നാണ് വിവരം. ആറ് മാസത്തോളം നെഹ്റയ്ക്ക് വിശ്രമം വേണ്ടി വരുമെന്നാണ് സൂചന.
നാല് വര്‍ഷത്തോളം ഇടവേളയ്ക്ക് ശേഷം 37-ാം വയസില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിരിച്ചുവന്ന നെഹ്റ കഴിഞ്ഞ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്ക്കായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചിരുന്നു. ലോകകപ്പിന്റെ ടീം ഓഫ് ദ ടൂര്‍ണമെന്റിലും ഇടം നേടി. ഐപിഎല്ലില്‍ ഇപ്പോള്‍ പോയിന്റ് ടേബിളില്‍ ഒന്നാമതുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിനായി 12ല്‍ എട്ട് മത്സരങ്ങളും കളിച്ചു. ഇതില്‍ 9 വിക്കറ്റുകളും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: