കൊച്ചി: മുഖ്യമന്ത്രി രാജി സമര്‍പ്പിച്ച സാഹചര്യത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമനം ലഭിച്ച ഹൈക്കോടതി അഡ്വക്കേറ്റ് ജനറല്‍ കെപി ദണ്ഡപാണി രാജിവെച്ചു. ഹൈക്കോടതിയിലെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍മാരായ ബാബു വര്‍ഗീസ്, കെ.എ ജലീല്‍, പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ടി അസഫലി, അഡീഷണല്‍ പ്രോസിക്യൂഷന് ഡയറക്ടര്‍മാരായ ടോംജോസ് പടിഞ്ഞാറേക്കര, അബ്ദുള്‍ റഷീദ് എന്നിവരും രാജിവെച്ചിട്ടുണ്ട്. പുതിയ സര്‍ക്കാരിന്റെ ഗവ.പ്ലീഡര്‍മാര്‍ നിയമതരാകുന്നത് വരെ നിലവിലെ ഗവ.പ്ലീഡര്‍മാര്‍ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: