എല്‍ഡിഎഫ് വന്നു... എല്ലാം ശരിയാക്കി തുടങ്ങി, നിയോജകമണ്ഡലത്തില്‍ വ്യാപക ഇടത് അക്രമം

Friday 20 May 2016 9:15 pm IST

തിരുവല്ല: സംസ്ഥാനത്ത് ഇടത് പക്ഷം അധികാരത്തിലെത്തിയതോടെ വിവിധ ഇടങ്ങളില്‍ സിപിഎം ഗുണ്ടകള്‍ അക്രമങ്ങള്‍ അഴിച്ച് വിടുന്നതായി പരാതി.വിജയപ്രഖ്യാപനം വന്ന ഉടന്‍തന്നെ നിയോജകമണ്ഡലത്തിലെ എന്‍ഡിഎ പ്രവര്‍ത്തകരുടെ വീടുകള്‍ തിരഞ്ഞ് പിടിച്ചുള്ള അക്രമമാണ് നടത്തിയത്. മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അക്കീരമണ്‍ കാളിദാസഭട്ടതിരിയുടെ വീടിനുമുമ്പില്‍ ഇടത് ഗുണ്ടകള്‍ മണ്‍കലങ്ങള്‍ തല്ലിപ്പൊട്ടിച്ചു.തുകലശ്ശേരിയില്‍ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചിരുന്ന എന്‍ഡിഎയുടെ കമാനങ്ങളും കൊടിതോരണങ്ങളും ഇടത് അക്രമികള്‍ തകര്‍ത്തു.നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാന്തരീക്ഷം ഉണ്ടാക്കികൊണ്ടായിരുന്നു ഇടത് ആഹ്ലാദ പ്രകടനം.നിരണത്ത് എന്‍ഡിഎ ബൂത്ത് കണ്‍വീനര്‍ ആരിപ്പാടത്ത് ജോബിയുടെ വീട്ടില്‍ കയറിയ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ അസഭ്യം പറഞ്ഞു.മുള്ളുങ്കല്‍ വിശ്വനാഥന്‍,ആലുംമൂട്ടില്‍ ഉദയന്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയും സമാനസംഭവമുണ്ടായി. പെരിങ്ങര പഞ്ചായത്തില്‍ പാണാറ എസ്എന്‍ഡിപി ശാഖായോഗം സെക്രട്ടറി കൊല്ലപറമ്പില്‍ ശാന്തപ്പന്റെ വീട്ടില്‍ കയറിയ അക്രമി സംഘം അദ്ദേഹത്തെ ഭീഷണിപെടുത്തി.പുറത്തുണ്ടായിരുന്ന ചെടിചട്ടികളും ഉപകരണങ്ങളും നശിപ്പിച്ചു.വൈകിട്ട് ഗുരുദേവക്ഷേത്രത്തിന് സമീപമുള്ള ശാഖാ ഓഫീസില്‍ കയറിയ അക്രമികള്‍ പ്രസിഡന്റ് തോപ്പില്‍ മനീഷിനെ ഭീഷണിപ്പെടുത്തി.രാത്രി ബിജെപി പ്രവര്‍ത്തകന്‍ മുണ്ടുവേലി പ്രതീഷിന്റെ വീട്ടില്‍ കയറിയ അക്രമിസംഘം വീടിനുമുമ്പില്‍ കലങ്ങള്‍ തല്ലിപ്പൊട്ടിച്ചു. ഇടത് പ്രവര്‍ത്തുകള്‍ ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ക്കെതിരെയും വെള്ളാപള്ളി നടോശനെതിരെയും മുദ്രാവാക്യം വിളിച്ചു..കുന്നന്താനം,ആനിക്കാട,മല്ലപ്പള്ളി,കല്ലൂപ്പാറ,കവിയൂര്‍,പുറമറ്റം എന്നിവിടങ്ങളിലും മണ്‍കുടങ്ങള്‍ തല്ലിപ്പൊട്ടിച്ചു.നെടുമ്പ്രത്ത് ബിഡിജെഎസ്,ബിജെപി പ്രവര്‍ത്തകരുടെ വീടുകളില്‍ വന്ന് അസഭ്യം പറയുകയും വെല്ലുവിളിക്കുകയും ചെയ്തു. വിവിധ ഇടങ്ങളില്‍ ബിജെപി ബീഡിജെഎസ് പ്രവര്‍ത്തകരുടെ വീടു കള്‍ക്ക് നേരം ആക്രമണം തുടരുമ്പോഴും പോലീസ് സംവിധാനം നിഷ് ക്രി യരായി നോക്കിനില്‍ക്കുക യാണെന്ന് ബിജെപി ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.