നിയന്ത്രണംവിട്ട കാര്‍ മതിലില്‍ ഇടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു

Friday 20 May 2016 9:40 pm IST

എരുമേലി: അമിത വേഗത്തിലെത്തിയ കാര്‍ ബിവറേജ് ഷോപ്പിന്റെ കൈവരികളും, സമീപത്തെ കെട്ടിടത്തിന്റെ മതിലും ഇടിച്ചു തകര്‍ത്തു. അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. എരുമേലി ബിവറേജ് ഷോപ്പിനു മുന്നില്‍ ഇന്നലെ രാവിലെ 6.30നായിരുന്നു അപകടം. മുണ്ടക്കയത്ത് നിന്ന് എരുമേലിക്ക് വരികയായിരുന്നു അപകടത്തില്‍പെട്ട കാര്‍. പുലര്‍ച്ചെ ആയിരുന്നതിനാല്‍ റോഡില്‍ ആളുകള്‍ ഇല്ലാതിരുന്നത് വന്‍ ദുരന്തം ഒഴിവായി. കൊല്ലം സ്വദേശികള്‍ സഞ്ചരിച്ച കാറിലെ മൂന്ന് യാത്രക്കാര്‍ക്ക് നിസാര പരിക്കുണ്ട്. എരുമേലി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.