ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയം കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ ഏകപക്ഷീയ നിലപാടുകള്‍ മൂലമാണെന്ന് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) സംസ്ഥാന പ്രസിഡന്റ് തോട്ടപ്പള്ളി ഗോപാലകൃഷ്ണന് കുറ്റപ്പെടുത്തി.
മത്സ്യത്തൊഴിലാളികള്‍ വെറും വോട്ടകുത്തികള് മാത്രമാണെന്നാണ് സുധീരനെപ്പോലുള്ളവര്‍ ധരിച്ചിരുന്നത്. ടി.എന്‍. പ്രതാപനും വി.എം. സുധീരനും പരസ്യപ്രസ്താവനകള്‍ നടത്തി യുഡിഎഫ് സര്‍ക്കാരിനെ പലപ്പോഴും പ്രതിസന്ധിയിലാക്കി. സുധീരന് കെപിസിസി പ്രസിഡന്റു സ്ഥാനവും പ്രതാപന് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് പ്രസിഡന്റു സ്ഥാനവും രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: