പി.ജെ കുര്യനെതിരെ കെ.എം മാണി

Friday 20 May 2016 9:44 pm IST

കോട്ടയം: കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യനെതിരെ കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണി രംഗത്ത്. തിരുവല്ല സീറ്റ് നഷ്ടപ്പെടാന്‍ കാരണം പി.ജെ. കുര്യനാണെന്ന് പറഞ്ഞ മാണി യുഡിഎഫിന് ഉറപ്പായിരുന്ന ഒരു സീറ്റാണ് അദ്ദേഹം നഷ്ടപ്പെടുത്തിയതെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ നിലപാടുകളും അഭിപ്രായങ്ങളും യുഡിഎഫിന് തിരുവല്ലയില്‍ വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഐക്യത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്ന് കെ.എം. മാണി പറഞ്ഞു. ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ യുഡിഎഫ് മികച്ച വിജയം നേടാമായിരുന്നു. കൂടുതല്‍ സീറ്റ് സ്വന്തമാക്കാനും കഴിയുമായിരുന്നു. പ്രതിപക്ഷ നേതാവാകാന്‍ ഏറ്റവും യോഗ്യതയുള്ളത് ഉമ്മന്‍ ചാണ്ടിക്കാണ്. എല്‍ഡിഎഫിന്റെ വിജയത്തില്‍ അത്ഭുതപ്പെടാനില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.