കൊച്ചി: കോലഞ്ചേരി മെഡി.കോളേജ്, ലേക് ഷോര്‍ ആശുപത്രികളിലെ ആശുപത്രിയിലെ നഴ്സുമാര്‍ സമരം തുടരും. ഇന്ന് നഴ്സുമാരും മാനേജ്മെന്റും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണിത്. വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ടാണ് നഴ്സുമാര്‍ സമരം നടത്തുന്നത്.
ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നു നഴ്സസ് വെല്‍ഫെയര്‍ അസോസിയേഷന് വ്യക്തമാക്കി. കോലഞ്ചേരിയിലെ സമരം 11 ദിവസവും റിലേ നിരാഹാരം നാലാം ദിവസവും ലേക് ഷോര്‍ സമരം ഒമ്പതു ദിവസവും പിന്നിട്ടു. സമരം അവസാനിപ്പിക്കാന്‍ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയും പരാജയപ്പെട്ടു. നാലാം വട്ട ചര്‍ച്ചയാണ് ഇന്നലെ നടന്നത്.
ലേക് ഷോറില്‍ ചെര്‍മാന്‍ എം.എം. യൂസഫലി ഒമ്പതാം തിയതി എത്തിയ ശേഷം കൂടുന്ന ബോര്‍ഡ് യോഗത്തില്‍ മാത്രമേ വേതന വര്‍ധന സംബന്ധിച്ചു തീരുമാനമെടുക്കൂവെന്നു മാനേജ്മെന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: