ഡെങ്കിപ്പനി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശം

Friday 20 May 2016 10:29 pm IST

കൊച്ചി: കുട്ടമ്പുഴ, നേര്യമംഗലം, നെല്ലിമറ്റം, കടവൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. രമേശ് ജില്ലയില്‍ സന്ദര്‍ശനം നടത്തി. ജില്ല മെഡിക്കല്‍ ഓഫീസില്‍ ആരോഗ്യ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുവാന്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ അടിയന്തിരമായി യോഗം ചേരുവാന്‍ നിര്‍ദേശം നല്‍കി. രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ 24 മണിക്കൂറിനകം ഫോഗ്ഗിംഗ്, കൊതുക് കൂത്താടി, ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്നതിന് നിര്‍ദേശിച്ചു. വാര്‍ഡ് തല ആരോഗ്യ ശുചിത്വ സമിതികള്‍ ബന്ധപ്പെട്ട വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന് ഓരോ പ്രദേശത്തും കൊതുക് കൂത്താടി നിയന്ത്ര പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും നിര്‍ദേശിച്ചു. സംസ്ഥാന പൊതുജനാരോഗ്യ വിദഗ്ധന്മാരയ ഡോ. എ. സുകുമാരന്‍, ഡോ. ഉമ്മര്‍ ഫരൂഖ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.