തിരുവനന്തപുരം: വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ അംഗങ്ങളുടെ രാജി അല്ലെങ്കില്‍ മരണം മൂലമുണ്ടായിട്ടുളള ഒഴിവുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഭാഗമായി വോട്ടര്‍പട്ടിക പുതുക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് സമയക്രമം നിശ്ചയിച്ചു.
ഇതനുസരിച്ച് മെയ് 23 ന് വോട്ടര്‍പട്ടികയുടെ കരട് പ്രസിദ്ധീകരിക്കും. ജൂണ്‍ ഏഴുവരെ അവകാശമോ ആക്ഷേപമോ ഉണ്ടെങ്കില്‍ സമര്‍പ്പിക്കാം. ജൂണ്‍ 16 ന് ഇതിന്മേല് തീര്‍പ്പ് കല്‍പ്പിച്ച് 18 ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളുടെ വിശദാംശങ്ങള്‍ ചുവടെ.
തിരുവനന്തപുരം വെട്ടൂര്‍ ഗ്രാമപഞ്ചായത്ത് അക്കരവിള, തൊളിക്കോട് ഗ്രാമപഞ്ചായത്ത് തോട്ടമുക്ക്, തിരുവനന്തപുരം നഗരസഭ പാപ്പനംകോട്, ആലപ്പുഴപാലമേല് ഗ്രാമ പഞ്ചായത്ത് ആദിക്കാട്ടുകുളങ്ങര, ചേര്‍ത്തല മുനിസിപ്പാലിറ്റി സിവില്സ്റ്റേഷന്, കോട്ടയം മാടപ്പളളി ഗ്രാമപഞ്ചായത്ത് കണിച്ചുകുളം, മണര്‍ക്കാട് ഗ്രാമപഞ്ചായത്ത് പറമ്പുകര, ഇടുക്കി കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് മുളംകുന്ന്, എറണാകുളം തൃപ്പുണിത്തുറ മുനിസിപ്പാലിറ്റി ചക്കംകുളങ്ങര, തൃശ്ശൂര്‍ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പത്താഴക്കാട്, പാലക്കാട് ഒറ്റപ്പാലം മുനിസിപ്പാലിറ്റി കണ്ണിയംപുറം വായനശാല, മലപ്പുറം ഊരകം ഗ്രാമപഞ്ചായത്ത് ഒ കെ എം വാര്‍ഡ്, കോഴിക്കോട് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ഓമശ്ശേരി കിഴക്ക്, കണ്ണൂര്‍ കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് അഞ്ചാം പീടിക, കാസര്‍ഗോഡ് കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് ചെമ്പനാട് 1, 2, 19, 20, 21, 22, 23 വാര്‍ഡുകള്‍, ഉദുക 1-21 വാര്‍ഡുകള്‍, പളളിക്കര 1, 2, 16, 17, 18, 19, 21, 22 വാര്‍ഡുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: