തിരുവനന്തപുരം: തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്ത് ഗവര്‍ണ്ണര്‍ക്ക് കൈമാറി.
രാവിലെ 10.30 തോടെ രാജ്ഭവനിലെത്തി ഗവര്‍ണ്ണര്‍.പി. സദാശിവത്തിന് രാജി കത്ത് സമര്‍പ്പിച്ചു. പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുന്നതു വരെ അദ്ദേഹം കെയര്‍ടേക്കറായി തുടരും.
നല്കിയ ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട ഉമ്മന്‍ചാണ്ടി ഇനി പൂര്‍ണ്ണമായും ഫ്രീയാകാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു പ്രതികരണം. രാഷ്ട്രീയം വിടുമോ എന്ന ചോദ്യത്തിന് ചിരിയായിരുന്നു മറുപടി.
ഇനി സെക്രട്ടറിയേറ്റിലേക്ക് പോയി ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ കാണും. അതിനുശേഷം ഓഫിസിലെ സ്റ്റാഫിനെ വിളിച്ചുകൂട്ടി അവരോട് യാത്ര പറയും. തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് കെ.ബാബു നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: