പാലക്കാട്: വാര്യര്‍ സമാജം 38-ാമത് സംസ്ഥാന സമ്മേളനത്തിന് പത്മശ്രീ പി.ആര് കൃഷ്ണകുമാര്‍ കൊടിയേറ്റി. കേരളകലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ പി.എന്‍. സുരേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. ഉണ്ണികൃഷ്ണവാര്യര്‍ അദ്ധ്യക്ഷതവഹിച്ചു. പ്രസിദ്ധ ചെറുകഥാകൃത്ത് വൈശാഖന് മുഖ്യപ്രഭാഷണം നടത്തി.
കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.ജി. പൗലോസ്, കോട്ടക്കല്‍ ആര്യവൈദ്യശാല ഡെപ്യൂട്ടി ചീഫ് ഫിസിഷ്യന്‍ ഡോ. പി. മാധവന്‍കുട്ടി, പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര, ജനറല്‍ സെക്രട്ടറി ആര്. നീലകണ്ഠവാര്യര്‍, കണ്‍വീനര്‍ പി.വി. മുരളീധരന്, കെ. അപ്പുവാര്യര്‍ എന്നിവര്‍ പ്രസംഗിച്ചു.
കല്ലൂര്‍ രാമന്‍കുട്ടിവാര്യര്‍, കല്ലേക്കുളങ്ങര കൃഷ്ണവാര്യര്‍, തൃപ്പലമുണ്ട നടരാജവാര്യര്‍ കലാമണ്ഡലം ഹരിനാരായണന്, കലാമണ്ഡലം അരുണ്‍ വാര്യര്‍ എന്നിവരെ ആദരിച്ചു. സര്‍ഗ്ഗോത്സവം ജയരാജ് വാര്യര്‍ ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലകളിലെ കലാകാരന്മാരുടെ കലാപരിപാടികള്‍ക്കു ശേഷം ദുര്യോധനവധം കഥകളി അരങ്ങേറി.
ഇന്ന് പ്രതിനിധി സമ്മേളനം, വനിതാസമ്മേളനം, സാംസ്കാരികസമ്മേളനം, എന്നിവ നടക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം ഞായറാഴ്ച സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: