നീറ്റ് പരീക്ഷയ്ക്ക് മാറ്റമില്ല

Friday 19 May 2017 6:16 pm IST

ന്യൂദൽഹി: മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനുള്ള ഏകീകൃത പൊതുപരീക്ഷ (നീറ്റ്) ഒരു വര്‍ഷത്തേക്കു നീട്ടിവയ്ക്കണമെന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്ര സർക്കാർ നിഷേധിച്ചു. നീറ്റ് നടപ്പായെന്നും രണ്ടാം ഘട്ട പരീക്ഷ ജൂലൈ 24-നു നടത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ വ്യക്തമാക്കി. നീറ്റ് ഒരു വര്‍ഷത്തേക്കു നീട്ടിവയ്ക്കാന്‍ ഓര്‍ഡിനന്‍സിനു കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കിയെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഓര്‍ഡിനന്‍സ് രാഷ്ട്രപതിഭവനിലേക്ക് അയച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാൽ ഈ റിപ്പോർട്ടുകളെ മന്ത്രി പാടെ തള്ളിക്കളയുകയായിരുന്നു. മന്ത്രിസഭ നീറ്റ് മികച്ച രീതിയിൽ നടത്തുന്ന കാര്യമാണ് ചര്‍ച്ച ചെയ്തതെന്ന് മന്ത്രി ട്വീറ്ററിൽ ചെയ്തു. വിവിധ വിഭാഗങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്ന ഒരു ക്രമീകരണം രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ ഉണ്ടാക്കുമെന്ന് മന്ത്രി നഡ്ഡ അറിയിച്ചു. നേരത്തെ നീറ്റ് ഒരു വര്‍ഷത്തേക്കെങ്കിലും മാറ്റണമെന്നു സംസ്ഥാന ഗവണ്‍മെന്റുകള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.