പേരാമ്പ്ര: നിയമസഭതെരഞ്ഞെടുപ്പിന് ശേഷം പേരാമ്പ്രയില്‍ അരങ്ങേറിയ സിപിഎം അക്രമണത്തിനെതിരെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിച്ചു. എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ക്കുകയും ബിജെപി പ്രവര്‍ത്തകരെ അക്രമിച്ചും സിപിഎം വിജയം ആഘോഷിക്കുകയായിരുന്നു പരിക്ക്റ്റിയ അഞ്ചോളം പ്രവര്‍ത്തകരെ കോഴിക്കോട് മെഡിക്കല്കോളേജ്ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്.
കല്ലോട്, കൈപ്രം ഭാഗങ്ങളില്‍ ആസൂത്രിതമായ അക്രമമാണ് അവര്‍ അഴിച്ചുവിട്ടത്. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനം ടൗണ്‍ചുറ്റി ശ്രീ എളമാരന്‍കുളങ്ങര ക്ഷേത്രപരിസരത്ത് സമാപിച്ചു. ബിജെപി നേതാക്കളായ കെ.കെ. രജീഷ്, കെ.എം. സുധാകര്ന, എ. ബാലചന്ദ്രന്, കെ.എം. ബാലകൃഷ്ണന്, രാഗേഷ്, ഷാജു കല്ലോട്, ശ്രീരാഗ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: