കോഴിക്കോട്: ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡായ ഓമശ്ശേരി ഈസ്റ്റിലെ മെംബര്‍ രാജിവച്ചതിനെതുടര്ന്നുണ്ടായ ഒഴിവിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി മെയ് 23ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. 2016 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ഓമശ്ശേരി പഞ്ചായത്ത് ഓഫീസ്, കൊടുവള്ളി ബ്ലോക്ക് ഓഫീസ്, താമരശ്ശേരി താലൂക്ക് ഓഫീസ് എന്നിവിടങ്ങളില്‍ കരട് പട്ടിക പരിശോധനയ്ക്കായി ലഭിക്കും. ആക്ഷേപമോ പരാതിയോ ഉള്ളവര്‍ക്ക് ജൂണ്‍ ഏഴ് വരെ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസറെ അറിയിക്കാം.
ജൂണ്‍ 16നു മുമ്പായി അവയില്‍ തീര്‍പ്പ് കല്‍പ്പിച്ച് 18ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: